കണ്ണൂരിൽ എൽഡിഎഫിന്റെ മലയോര ജാഥ ഇന്ന് സമാപിക്കും

കണ്ണൂർ ജില്ലയിൽ എൽഡിഎഫിന്റെ മലയോര ജാഥ ഇന്ന് സമാപിക്കും. കേന്ദ്ര സർക്കാറിന്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ എം വി ജയരാജൻ നയിക്കുന്ന ജാഥയ്ക്ക് ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്. എട്ട് കേന്ദ്രങ്ങളിലാണ് ഇന്ന് ജാഥാ സ്വീകരണം.

റബ്ബർ വിലയിടവ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിയാണ് എൽ ഡി എഫ് ജാഥ കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ പര്യടനം തുടരുന്നത്.എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും ആവേശകരമായ വരവേൽപ്പാണ് ജാഥയ്ക്ക് ലഭിക്കുന്നത്.സമാപന ദിവസത്തിൽ എട്ട് കേന്ദ്രങ്ങളിലാണ് സ്വീകരണം.

റബ്ബർ ഉൾപ്പെടെ കാർഷിക ഉൽപ്പന്നങ്ങളുടെ വിലത്തകർച്ച,ബഫർ സോൺ,വന്യജീവി ആക്രമണം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് എൽ ഡി എഫ് ജാഥ സംഘടിപ്പിക്കുന്നത്.

മൂന്ന് ദിവസങ്ങളിലായി 20 കേന്ദ്രങ്ങളിലാണ് ജാഥയ്ക്ക് സ്വീകരണം ഒരുക്കിയത്.സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ നയിക്കുന്ന ജാഥയിൽ ജില്ലയിലെ എൽ ഡി എഫ് നേതാക്കളും സ്ഥിരം അംഗങ്ങളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration