‘നവകേരള വികസനത്തിനൊപ്പം മുന്നേറട്ടെ നമ്മുടെ കണ്ണൂര്‍’; എല്‍ ഡി എഫിന്റെ കണ്ണൂര്‍ മണ്ഡലം പ്രകടനപത്രിക പുറത്തിറക്കി

LDF

കണ്ണൂരിന്റെ സമഗ്ര വികസനം ലക്ഷ്യം വയ്ക്കുന്ന എല്‍ ഡി എഫിന്റെ കണ്ണൂര്‍ മണ്ഡലം പ്രകടനപത്രിക പുറത്തിറക്കി. പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ചതിന് ശേഷമാണ് പ്രകടന പത്രിക തയ്യാറാക്കിയത്. കണ്ണൂര്‍ വിമാനത്താവള വികസനം, റെയില്‍വേ വികസനം തുടങ്ങി എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്നതാണ് പ്രകടന പത്രിക.

‘നവകേരള വികസനത്തിനൊപ്പം മുന്നേറട്ടെ നമ്മുടെ കണ്ണൂര്‍’ എന്ന ആശയമാണ് പ്രകടന പത്രിക മുന്നോട്ട് വയ്ക്കുന്നത്. കേന്ദ്രത്തില്‍ നിന്നും കേരളത്തിന് അവകാശപ്പെട്ട പദ്ധതികള്‍ക്ക് വേണ്ടിയുള്ള ഇടപെടല്‍,തദ്ദേശ സ്ഥാപനങ്ങളുടെ ഏകോപനത്തിലൂടെ പദ്ധതികള്‍ക്കുള്ള നിര്‍ദ്ദേശവും നേതൃത്വവും, ബഹുജന താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള വികസന ക്ഷേമ കാര്യങ്ങള്‍ എന്നിവ ഉറപ്പാക്കുമെന്നാണ് വാഗ്ദാനം.കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവിക്കായുള്ള ശ്രമം ഉള്‍പ്പെടെ വിമാനത്താവള വികസന കാര്യങ്ങള്‍,അഴിക്കല്‍ തുറമുഖ വികസനം,നാലാം പ്ലാറ്റ്ഫാം ഉള്‍പ്പെടെ റെയില്‍വേ വികസനം,ഐടി വികസനം,കൈത്തറി എക്‌സിബിഷന്‍ സെന്റര്‍,ടൂറിസം വികസനംതുടങ്ങിയവയാണ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍.

Also Read: വയനാട്ടില്‍ പതാക ഉപേക്ഷിച്ച് കോണ്‍ഗ്രസ്; രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് ഒരു പതാകയും ഉപയോഗിക്കില്ല: എം എം ഹസന്‍

കഴിഞ്ഞ അഞ്ചുവര്‍ഷം കണ്ണൂര്‍ എം പി നാടിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലന്ന് പ്രകടന പത്രിക പ്രകാശനം ചെയ്തുകൊണ്ട് എല്‍ ഡി എഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു (ബൈറ്റ്) കെ സുധാകരന് പ്രോഗ്രസ്സ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ധൈര്യമുണ്ടോയെന്ന് സി പി ഐ എം കേന്ദ്ര കമ്മറ്റിയംഗം പി കെ ശ്രീമതി ടീച്ചര്‍ ചോദിച്ചു (ബൈറ്റ്) സിപിഐഎം കണ്ണൂര്‍ ജില്ലാ ആക്ടിങ്ങ് സെക്രട്ടറി ടിവി രാജേഷ്,സിപിഐഎം സംസ്ഥാന സമിതിയംഗവും എല്‍ഡിഎഫ് ജില്ലാ കണ്‍വീനറുമായ എന്‍ ചന്ദ്രന്‍,എല്‍ഡിഎഫ് ഘടക കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പ്രകടന പത്രിക പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News