പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റി യോഗം ഇന്ന്

53 വർഷം പുതുപ്പള്ളി നേടിയത് എന്താണെന്ന ചോദ്യം ഉയർത്തി സി.പി.ഐ.എം. മണ്ഡലത്തിലെ ഇടതു മുന്നണി പഞ്ചായത്ത് ഭരണസമിതികൾ നടപ്പാക്കിയ വികസനം പോലും ഉമ്മൻ ചാണ്ടി മണ്ഡലത്തിൽ കൊണ്ടു വന്നിട്ടില്ലെന്നതാണ് എൽ.ഡി.എഫ് ഉയർത്തുന്ന ആക്ഷേപം. തെരഞ്ഞെടുപ്പ് മുന്നൊരുകത്തിൻ്റെ ഭാഗമായി എൽഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും.
സ്ഥനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ പുതുപ്പള്ളി മണ്ഡലത്തിലെ സംഘടനാ കമ്മറ്റികൾ വിളിച്ച് ചേർത്ത് ഇടത് മുന്നണി നേരത്തെ തന്നെ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു.  ഇതിൻ്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് ഒരു ഒരുമണിക്ക്  പുതുപ്പള്ളി നിയോജകമണ്ഡലം എൽഡിഎഫ് യോഗം ചേരും. യു.ഡി.എഫ് സഹതാപം വോട്ടാക്കാൻ ശ്രമിക്കുമ്പോൾ ഇടത് മുന്നണി വികസനവും, രാഷ്ട്രീയവും ചർച്ച ചെയ്യുവാനാണ് ലക്ഷ്യമിടുന്നത്.
പൊതു വികസന കാര്യത്തിൽ മണ്ഡലം ഏറെ പിന്നോക്കാവസ്ഥയിലാണെന്നാണ് സി.പി.ഐ.എം പുതുപ്പള്ളി ഏരിയാ സെക്രട്ടറി സുഭാഷ്.ടി.വർഗീസ് ആരോപിക്കുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News