കൊല്ലം ജില്ലയിലെ ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫിന് നേട്ടം

LDF

കൊല്ലം ജില്ലയില്‍ അഞ്ച് പഞ്ചായത്തിലെ ആറു വാര്‍ഡുകളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. യുഡിഎഫിന്റെ രണ്ടും ബിജെപിയുടെ ഒന്നും വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ്–മൂന്ന്, യുഡിഎഫ്–രണ്ട്, ബിജെപി–ഒന്ന് എന്നതില്‍നിന്നും എല്‍ഡിഫ്–നാല്, യുഡിഎഫ്–രണ്ട് നിലയിലേക്കാണ് മാറ്റം. കുന്നത്തൂരിലെ തെറ്റുമുറി (അഞ്ച്), പടിഞ്ഞാറെ കല്ലടയിലെ നടുവിലക്കര(എട്ട്), ഏരൂരിലെ ആലഞ്ചേരി (17), തേവലക്കരയിലെ കോയിവിളതെക്ക് (12), പാലയ്ക്കല്‍ വടക്ക് (22), ചടയമംഗലത്തെ പൂങ്കോട് (അഞ്ച്) വാര്‍ഡുകളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്.

കുന്നത്തൂര്‍ തെറ്റുമുറി അഞ്ചാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എന്‍ തുളസിക്ക് 164 വോട്ടിന്റെ വിജയം. ബിജെപി അംഗം അമല്‍രാജ് രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫില്‍നിന്ന് അഖില്‍ പൂലേതും ബിജെപിയില്‍നിന്ന് സുരേഷ് തച്ചയ്യന്റത്തും മത്സരിച്ചു. എല്‍ഡിഎഫ് (എട്ട്), യുഡിഎഫ് (മൂന്ന്), ബിജെപി (നാല്) സ്വതന്ത്രന്‍ (ഒന്ന്)എന്നിങ്ങനെയാണ് കക്ഷിനില.

Also Read : തദ്ദേശ ഉപതെരഞ്ഞെടുപ്പ്; തേരോട്ടം തുടര്‍ന്ന് എല്‍ഡിഎഫ്

പടിഞ്ഞാറെ കല്ലട നടുവിലക്കര എട്ടാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സിന്ധു കോയിപ്പുറം 92 വോട്ടിന് വിജയിച്ചു.യുഡിഎഫ് അംഗമായിരുന്ന ബിന്ദു മരിച്ചതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. യുഡിഎഫ് സ്ഥാനാര്‍ഥി അഖിലയും ബിജെപിയില്‍നിന്ന് ധന്യയും മത്സരിച്ചു. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ 14 വാര്‍ഡുകളുള്ളതില്‍ എല്‍ഡിഎഫ് –എട്ട്, യുഡിഎഫ് -നാല്, ബിജെപി –ഒന്ന് എന്നിങ്ങനെയാണ് നില.

ആലഞ്ചേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എസ് ആര്‍ മഞ്ജു 87 വോട്ട് ഭൂരിപക്ഷത്തില്‍ വിജയിച്ചു. സിപിഐ എം പ്രതിനിധിയായ അജിമോള്‍ വിദേശത്ത് പോയതിനെത്തുടര്‍ന്നുള്ള ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫില്‍നിന്ന് അന്നമ്മ (സുജാ വിത്സണ്‍), ബിജെപിയില്‍നിന്ന് എം ഷൈനി. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ സിപിഐ എം-ആറ്, സിപിഐ –ഏഴു , യുഡിഎഫ് -രണ്ട് , ബിജെപി-മൂന്ന് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.

തേവലക്കരയില്‍ തെരഞ്ഞെടുപ്പ് നടന്ന രണ്ടിടങ്ങളില്‍ ഒരോയിടങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും വിജയിച്ചു. കോയിവിള തെക്ക് 12ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ അജിത സാജന്‍ 108 വോട്ടിന് വിജയിച്ചു. കോണ്‍ഗ്രസ് അംഗം ടെല്‍മാ മേരി വിദേശത്തേക്ക് പോയതിനെത്തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. യുഡിഎഫില്‍നിന്ന് ബി സാന്ദ്ര, ബിജെപിയിലെ സിനു സുനില്‍ എന്നിവര്‍ മത്സരിച്ചു. പാലയ്ക്കല്‍ വടക്ക് 22ാം വാര്‍ഡില്‍ യുഡിഎഎഫിന്റെ ബിസ്മി അനസ് 148 വോട്ടിന് ജയിച്ചു. എല്‍ഡിഎഫിന്റെ ബീനാ റഷീദ് മരണപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. യുഡിഎഎഫില്‍നിന്ന് ബിസ്മി അനസും ബിജെപിയില്‍നിന്ന് ആര്‍ നിത്യയും മത്സരിച്ചു. യുഡിഎഫ് ഭരിക്കുന്ന തേവലക്കര പഞ്ചായത്തിലെ 23 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫ് — എട്ട്, യുഡിഎഫ്– 12, സ്വതന്ത്രന്‍– ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

ചടയമംഗലം പൂങ്കോട് അഞ്ചാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉഷാബോസ് 43 വോട്ട് ഭൂരിപക്ഷത്തില്‍ വിജയിച്ചു. എല്‍ഡിഎഫിന്റെ ശ്രീജയ്ക്ക് ജോലി ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. എല്‍ഡിഎഫിന്റെ അഡ്വ. ഗ്രീഷ്മ ചൂഡന്‍, ബിജെപിയുടെ ലേഖാ രാജേഷും മത്സരിച്ചു. എല്‍ഡിഎഫ് ഭരിക്കുന്ന ചടയമംഗലം പഞ്ചായത്തില്‍ എല്‍ഡിഎഫ്–10 , കോണ്‍ഗ്രസ്–രണ്ട്, ബിജെപി–രണ്ട് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News