വയനാടിനുള്ള കേന്ദ്ര സഹായം എവിടെ? എൽഡിഎഫ്‌ നേതൃത്വത്തിൽ ദുരന്തബാധിതരുടെ സത്യഗ്രഹം നാളെ 

REBUILD WAYANAD

മുണ്ടക്കൈ ഉരുൾപൊട്ടലുണ്ടായി രണ്ടുമാസം പിന്നിട്ടിട്ടും കേന്ദ്രസഹായം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച്‌ തിങ്കളാഴ്‌ച എൽഡിഎഫ്‌ നേതൃത്വത്തിൽ ദുരന്തബാധിതരുടെ സത്യഗ്രഹം.കൽപ്പറ്റ ഹെഡ്‌പോസ്റ്റ്‌ ഓഫീസിന്‌ മുമ്പിൽ വി ശിവദാസൻ എംപി സത്യഗ്രഹം ഉദ്‌ഘാടനം ചെയ്യും.രാവിലെ ഒമ്പത്‌ മുതൽ പകൽ ഒന്നുവരെയാണ്‌ സത്യഗ്രഹം.ഉരുൾപൊട്ടൽ ദുരന്തബാധിതർ ഉൾപ്പെടെ ആയിരത്തിലേറെപ്പേർ അണിനിരക്കും.

ALSO READ; ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തബാധിത പ്രദേശങ്ങൾ നേരിട്ടുകണ്ട്‌ വിലയിരുത്തി അടിയന്തര സഹായമുണ്ടാവുമെന്ന്‌ പ്രഖ്യാപിച്ചിട്ടും ജില്ലയെ അവഗണിക്കുന്നതിനെതിരെയാണ്‌‌ സമരം.‌ആഗസ്ത്‌ ഒമ്പതിന്‌ കേന്ദ്രസംഘം ദുരന്തമേഖല സന്ദർശിച്ച്‌ നഷ്‌ടത്തിന്റെ വ്യാപ്‌തി വിലയിരുത്തിയിരുന്നു. ആഗസ്‌ത്‌ 17ന്‌ 1202 കോടിയുടെ പ്രാഥമിക സഹായത്തിന നിവേദനം സംസ്ഥാനം കേന്ദ്രത്തിന്‌ സമർപ്പിക്കുകയും ചെയ്തു.

ALSO READ; ഇനി ആവേശം ഓർമ്മകളിൽ; 180 വർഷം നീണ്ടുനിന്ന കുതിരയോട്ടം അവസാനിപ്പിച്ച് സിംഗപ്പൂർ, കാരണം ഇതാണ്…

ജില്ലയിലുണ്ടായ ദുരന്തത്തിനുശേഷം പ്രളയം ബാധിച്ച മറ്റുസംസ്ഥാനങ്ങളിൽ അടിയന്തര കേന്ദ്രസഹായം നൽകിയിട്ടും കേരളത്തോട്‌ അവഗണന തുടരുകയാണ്‌. വയനാടിന്‌ അർഹമായ കേന്ദ്രസഹായം ഉടൻ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ പ്രതിഷേധം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News