ലോക്സഭാ തെരഞ്ഞെടുപ്പ്; കോട്ടയത്ത് കൊട്ടിക്കലാശത്തിനിടയിൽ എൽഡിഎഫ് പ്രവർത്തകർക്കുനേരെ കോൺഗ്രസിന്റെ ആക്രമണം

കോട്ടയം നെടുംകുന്നം ടൗണിൽ നടന്ന കൊട്ടിക്കലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ മുളകുപൊടി ആക്രമണം. ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. സിപിഐഎം നെടുംകുന്നം ലോക്കൽ സെക്രട്ടറി പനങ്ങോംകുന്നേൽ രഞ്ചി രവീന്ദ്രൻ(48), തൊട്ടിമുറിയിൽ ശ്യാം പ്രസാദ്(30), വെള്ളാപ്പള്ളി വി എസ് സുജിത്ത്(20), സൂരജ്(26) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read: ഇലക്ടറല്‍ ബോണ്ട്: സുപ്രീം കോടതിയെ സമീപിച്ച് എന്‍ജിഒകള്‍; കോര്‍പ്പറേറ്റ് – രാഷ്ട്രീയ പാര്‍ട്ടി ബന്ധങ്ങള്‍ ഉലയും?

കണ്ണിന് സാരമായി പരിക്കേറ്റ വി എസ് സുജിത്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. സൂരജിനും ശ്യാമിനും കണ്ണിന് പരിക്കേറ്റു.രഞ്ചി രവിന്ദ്രന് കൈയ്ക്കും, മുഖത്തും പരിക്കേറ്റിട്ടുണ്ട്. നെടുംകുന്നം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രവി വി സോമൻ്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നാണ് പരിക്കേറ്റവർ പറയുന്നത്. സംഭവത്തിൽ നെടുംകുന്നം നെടുമണ്ണി സ്വദേശി സഞ്ജു സജനെ കസ്റ്റഡിയിലെടുത്തതായി കറുകച്ചാൽ പൊലീസ് പറഞ്ഞു.

Also Read: മറുപടി താന്‍ പറയാം, ഹസന്‍ താല്‍ക്കാലിക സംവിധാനം: എംഎം ഹസനെ അപമാനിച്ച് പ്രതിപക്ഷ നേതാവ്, വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News