പൗരത്വ ഭേദഗതി നിയമം അറബി കടലിൽ എന്ന മുദ്രാവാക്യം ഉയർത്തി എൽഡിഎഫ് മണ്ണാർക്കാട് നഗരത്തിൽ നെെറ്റ് മാർച്ച് സംഘടിപ്പിച്ചു. എൽഡിഎഫ് മണ്ണാർക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആണ് മാർച്ച് നടത്തിയത്. നെല്ലിപ്പുഴയിൽ നിന്നും ആരംഭിച്ച മാർച്ച് കുന്തിപ്പുഴയിൽ സമാപിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ 100 കണക്കിന് പ്രവർത്തകരാണ് മണ്ണാർക്കാട് LDF സംഘടിപ്പിച്ച റാലിയിൽ അണി ചേർന്നത്. തുടർന്ന് നടന്ന പ്രതിഷേധയോഗം സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം എൻ എൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് നേതാക്കളായ പികെ ശശി, പൊറ്റശ്ശേരി മണികണ്ഠൻ, എ കെ അബ്ദുൽ അസീസ്, ഷൗക്കത്തലി കുളപ്പാടം, ഷൽവൻ തുടങ്ങിയവർ പങ്കെടുത്തു.
Also Read: കെജ്‌രിവാളിന്റെ അറസ്റ്റിനെതിരായ ഹർജി; അടിയന്തരമായി പരിഗണിക്കില്ലെന്ന് ദില്ലി ഹൈക്കോടതി
ജനങ്ങളെ വിഭജിക്കുന്ന പൗരത്വനിയമ ഭേദഗതിയ്ക്കെതിരേ ഭരണഘടനാ സംരക്ഷണ റാലി നാളെ മലപ്പുറത്ത് നടക്കും. രാവിലെ 10 മണിയ്ക്ക് മുഖ്യമന്ത്രി റാലി ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനകളുടെ പ്രതിനിധികളും എൽഡിഎഫ് നേതാക്കളും റാലിയിൽ പങ്കെടുക്കും. കോഴിക്കോട് റോഡിലെ മച്ചിങ്ങൽ ബൈപാസ് ജങ്ഷനിലാണ് റാലി. കെ ടി ജലീൽ എംഎൽഎ അധ്യക്ഷനാകും. മന്ത്രി വി അബ്ദുറഹ്‌മാൻ, ഡോ. സെബാസ്‌റ്റ്യൻ പോൾ, സുപ്രീം കോടതിയിലെ സീ നിയർ അഭിഭാഷകൻ പി വി ദിനേശ്, കേരള മുസ്‌ലിം ജമാഅത്ത്, സമ്സത കേരള ജംഇയ്യത്തുൽ ഉലമ, കെഎൻഎം, മർകസുദ്ദ അവ, വിസ്‌ഡം, എംഇഎസ് തുടങ്ങി സംഘടനകളുടെ പ്രതിനിധികൾ, കവി ആലങ്കോട് ലിലാകൃഷ്ണൻ, എംഎൽ എമാർ, സ്ഥാനാർഥികൾ, എൽഡിഎഫ് നേതാക്കൾ എന്നിവർ പങ്കെടുക്കും.
Also Read: സത്യഭാമയുടെ ജാതി അധിക്ഷേപം; ആർഎൽവി രാമകൃഷ്ണന് ഐക്യദാർഢ്യവുമായി പ്രൊഫ. സി രവീന്ദ്രനാഥ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here