ഗവർണർക്കെതിരെ ഇന്ന് ഇടുക്കി ജില്ലയിൽ എൽഡിഎഫ് ഹർത്താൽ

ഗവർണർക്കെതിരെ ഇന്ന് ഇടുക്കി ജില്ലയിൽ എൽഡിഎഫ് ഹർത്താൽ. രാജ്‌ഭവൻ മാർച്ച് നടക്കുന്ന ഇന്ന് തന്നെ തൊടുപുഴയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയ്ക്ക് തീയതി നൽകിയ ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് കൂടിയാണ് ഹർത്താൽ ആചരിക്കുന്നത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. ഹർത്താൽ സമാധാനപരമായിരിക്കുമെന്നാണ് എൽഡിഎഫ് അറിയിച്ചിരിക്കുന്നത്.

Also Read: തിരുവനന്തപുരത്ത് സൈക്കിള്‍ ചവിട്ടുന്നതിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് എട്ട് വയസുകാരന്‍ മരിച്ചു

ഭൂപതിവ് നിയമഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിൽ പ്രതിഷേധിച്ചാണ് രാജ്ഭവൻ മാർച്ച്. പാൽ, പത്രം, ആശുപത്രികൾ, രോഗികളെ കൊണ്ടുപോകുന്ന വാഹനങ്ങൾ, വിവാഹയാത്രകൾ, മരണാനന്തര ചടങ്ങുകൾ, ശബരിമല തീർഥാടകരുടെ വാഹനങ്ങൾ എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നു എൽഡിഎഫ് അറിയിച്ചു.

Also Read: കെപിസിസി ഡിജിറ്റല്‍ കണ്‍വീനര്‍ പി സരിനിനെതിരെ പരാതിയുമായി അംഗങ്ങള്‍ രംഗത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News