മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്ര അവഗണനക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക്‌ പ്രതിഷേധം സംഘടിപ്പിക്കാൻ എൽ ഡി എഫ്‌

ldf

മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്ര അവഗണനക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക്‌ പ്രതിഷേധം സംഘടിപ്പിക്കാൻ എൽ ഡി എഫ്‌ തീരുമാനം. കേന്ദ്രസഹായം നൽകാത്തതും ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന നിലപാടിൽ പ്രതിഷേധിച്ചുമാണ്‌ സമരമെന്ന് എൽ ഡി എഫ്‌ കണ്വീനർ സി കെ ശശീന്ദ്രൻ പറഞ്ഞു.ഇതേ വിഷയമുയർത്തി ,വയനാട്ടിൽ എൽ ഡി എഫ്‌,യു ഡി എഫ്‌ മുന്നണികൾ പ്രഖ്യാപിച്ച ഹർത്താൽ പൂർണ്ണമാണ്‌. അവശ്യ സർവ്വീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിരുന്നു.

മുണ്ടക്കൈ ചൂരൽമല ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം കേരളത്തെ അറിയിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് കത്തുനൽകി.ഇതേ തുടർന്ന് വലിയ പ്രതിഷേധങ്ങളാണ്‌ വയനാട്ടിൽ നടന്നത്‌.ഇന്ന് രാവിലെ ആറുമുതൽ വൈകീട്ട്‌ ആറുവരെ പ്രഖ്യാപിച്ച ഹർത്താൽ തുടർ സമരങ്ങളുടെ ഭാഗമാണ്‌ .എൽ ഡി എഫിനൊപ്പം യു ഡി എഫും ഹർത്താൽ പ്രഖ്യാപിച്ചിരുന്നു.സമരത്തിന്റെ രാഷ്ട്രീയ പ്രാധാന്യം ഹർത്താലിൽ പ്രകടമായിരുന്നു.എവിടെയും അനിഷ്ട സംഭവങ്ങളുണ്ടായില്ല.വ്യാപാര സ്ഥാപനങ്ങളുൾപ്പെടെ അടഞ്ഞുകിടന്നു.പ്രശ്നത്തിൽ,ദുരന്തബാധിതരെക്കൂടി ഉൾപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക്‌ പ്രതിഷേധമാർച്ചുൾപ്പെടെ സംഘടിപ്പിക്കാനാണ്‌ എൽ ഡി എഫ്‌ തീരുമാനം.

also read: കേന്ദ്ര സര്‍ക്കാരിന്റെ ഫിഷറീസ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; രാജ്യത്തെ മികച്ച മറൈന്‍ സംസ്ഥാനം കേരളം, മികച്ച മറൈന്‍ ജില്ല കൊല്ലം
അതേസമയം ദുരന്തബാധിതരെ അപമാനിച്ച്‌ വി മുരളീധരൻ രംഗത്തെത്തി.മൂന്ന് വാർഡുകൾ മാത്രമാണ്‌ തകർന്നതെന്ന് വൈകാരികമായി സംസാരിക്കുന്നതിൽ അർത്ഥമില്ലെന്നും മുൻ കേന്ദ്ര മന്ത്രി പറഞ്ഞു.മുരളീധരന്റെ പ്രസ്താവനക്കെതിരെ വലിയ പ്രതിഷേധമാണ്‌ വയനാട്ടിലുണ്ടായത്‌.പ്രസ്താവന കേരളത്തെ അപമാനിക്കുന്നതും ദുരന്തബാധിതരെ അവഹേളിക്കുന്നതുമാണെന്ന് സി കെ ശശീന്ദ്രൻ പറഞ്ഞു.പ്രസ്താവന പിൻ വലിച്ച്‌ മുരളീധരൻ മാപ്പ്‌ പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.പ്രസ്താവനയിലൂടെ ബിജെപിയുടെ തനിനിറം പുറത്തുവന്നെന്ന് കൽപ്പറ്റ എം എൽ എ ടി സിദ്ധിഖ്‌ പറഞ്ഞു.ദുരന്തത്തെ നിസ്സാരവത്കരിക്കുന്ന നിലപാടിൽ നിന്ന് ബിജെപി പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News