ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ എല്‍ഡിഎഫ് സജ്ജം: ടി പി രാമകൃഷ്ണന്‍

ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ എല്‍ഡിഎഫ് സജ്ജമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. നേരത്തെ തന്നെ എല്‍ഡിഎഫ് തയ്യാറെടുത്തതാണ്. ബന്ധപ്പെട്ട പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. മൂന്നിടങ്ങളിലും ജയിക്കുകയാണ് മുന്നണിയുടെ ലക്ഷ്യം. യാതൊരു ആശങ്കയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:മഹാരാഷ്ട്ര-ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ 13നും 20നും; വോട്ടെണ്ണൽ 23ന്

കഴിയുന്നത്ര വേഗത്തില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കും. ജില്ലകളുടെ നിലപാട് മനസിലാക്കി വളരെ വേഗത്തില്‍ അറിയിക്കും. വയനാട് നല്ല ഫലം ഉണ്ടാകുന്ന വിധം മുന്നണി വളരും. സംസ്ഥാന സര്‍ക്കാര്‍ തുറന്ന സമീപനമാണ് സ്വീകരിക്കുന്നത്. ജനങ്ങള്‍ അത് മനസിലാക്കി തന്നെ വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:വയനാട്, പാലക്കാട്, ചേലക്കര ഉപ തെരഞ്ഞെടുപ്പുകള്‍ നവംബർ 13ന്; വോട്ടെണ്ണൽ നവംബർ 23ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here