കോട്ടയം ചെങ്ങളം ബാങ്ക് ഭരണം പിടിച്ചെടുത്ത് എൽഡിഎഫ്

KOTTAYAM BANK ELECTION

കോട്ടയം ചെങ്ങളം ബാങ്ക് ഭരണം പിടിച്ചെടുത്ത് എൽഡിഎഫ്.ചെങ്ങളം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് നേതൃത്വം നൽകിയ ബാങ്ക് രക്ഷ മുന്നണിക്ക് ഉജ്വല വിജയം.മത്സരിച്ച 11 സ്ഥാനാർഥികളും വിജയിച്ചു .യുഡിഎഫ് നേതൃത്വം നൽകുന്ന ബോർഡ് ഭൂരിപക്ഷം ഇല്ലാത്തതാണെന്ന്‌ ഹൈക്കോടതി കണ്ടെത്തിയിരുന്നു.

ബാങ്ക് രേഖകളിൽ ഗുരുതര കൃത്രിമം കാണിച്ചതിന് അന്വേഷണം നേരിടുന്ന ഭരണസമിതി വീണ്ടും നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇതേ തുടർന്ന്‌ ഹൈക്കോടതി ഭരണസമിതി പിരിച്ചുവിട്ട് അഡ്‌മിനി‌സ്ട്രേറ്ററെ നിയമിച്ചു. അതിന്റെ ഭാഗമായാണ്‌ തെരഞ്ഞെടുപ്പുണ്ടായത്‌. തുടർച്ചയായി രണ്ട് സെക്രട്ടറിമാരെ സസ്പെൻഡ് ചെയ്തു‌ം, മിനിറ്റ്സ് ബുക്കിൽ തിരുത്തലുകൾ നടത്തി ഭരണസമിതിയിലേയ്ക്ക് കൃത്രിമമായി അംഗത്തെ നോമിനേറ്റ് ചെയ്തതിന് യു ഡി എഫ് നേതൃത്വം നൽകുന്ന ബാങ്ക് ഭരണസമിതി അന്വേഷണം നേരിടുന്നുണ്ട്‌. തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് നേതൃത്വം നൽകുന്ന രക്ഷാമുന്നണിയെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുകയായിരുന്നു.

ALSO READ; ‘ബാബറി മസ്ജിദിന്റെ മിനാരങ്ങൾ ആർഎസ്എസുകാർ തകർത്തത് കോൺഗ്രസിന് പ്രസക്തമല്ലാത്ത വിഷയമാണോ?’;കെ സുധാകരനെതിരെ മന്ത്രി കെ എൻ ബാലഗോപാൽ

ഭരണ സമിതി അംഗങ്ങൾ :
അഡ്വ ജോസി ബാസ്റ്റിൻ(പ്രസിഡന്റ്‌),,ജോസ് ജേക്കബ്(വൈസ് പ്രസിഡന്റ്‌ ),ആന്റോ ജോസഫ്, ജൂബിച്ചൻ ആന്റണി, ബിൻസ് ജോസഫ്(ജനറൽ വിഭാഗം), ആലീസ് ബേബി,ബിൻസി ബിജു (വനിതാ സംവരണം ),ഇ എ മോഹനൻ (എസ് സി /എസ് റ്റി വിഭാഗം ),ജായി ജോസഫ് (നിക്ഷേപ വിഭാഗം ),ജെറിൻ ബിനോ, മായ ജോമി (40 വയസിൽ താഴെ പൊതുവിഭാഗം ),

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News