തിരുവനന്തപുരം വെമ്പായം പഞ്ചായത്ത് ഓഫീസിൽ ഉണ്ടായ തീപിടുത്തത്തിൽ ഗുരുതര ആരോപണവുമായി എൽഡിഎഫ്. പഞ്ചായത്തിലെ അഴിമതി പുറത്തു വരാതിരാക്കാൻ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ തീയിട്ടതാണെന്ന് സിപിഐഎം നെടുമങ്ങാട് ഏരിയാ സെക്രട്ടറി ആർ ജയദേവൻ പറഞ്ഞു. വിജിലൻസ് അന്വേഷണം നടക്കുന്നതിനിടയാണ് പഞ്ചായത്ത് ഓഫീസിൽ തീപിടുത്തം ഉണ്ടായത്.
വെമ്പായം പഞ്ചായത്തിലെ പൊതുമരാമത്ത് വിഭാഗം ഓഫീസ് കെട്ടിടമാണ് കഴിഞ്ഞ ദിവസം കത്തി നശിച്ചത്. അകത്തുണ്ടായിരുന്ന പൊതുമരാമത്ത് വിഭാഗത്തിലെ ഫയലുകൾ മുഴുവൻ തീപിടുത്തത്തിൽ കത്തി നശിച്ചു. തീപിടുത്തം ഷോട്ട് സർക്യൂട്ട് മൂലമല്ലെന്ന് കണ്ടെത്തിയിരുന്നു. എൽഡിഎഫിന് 9 അംഗങ്ങളുണ്ടെങ്കിലും 8 അംഗങ്ങൾ ഉള്ള യുഡിഎഫ് ബിജെപി എസ്ഡിപിഐ പിന്തുണയോടെയാണ് പഞ്ചായത്ത് ഭരിക്കുന്നത്.
പഞ്ചായത്തിലെ മല ഇടിച്ചുനിരതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം തുടരുന്നതിനിടെയാണ് തീപിടുത്തം ഉണ്ടായത്. ഫയലുകൾ നശിപ്പിക്കാൻ ഓഫീസ് കെട്ടിടത്തിന് തീയിട്ടതാണ് എന്നാണ് എൽഡിഎഫ് ആരോപിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് തീ ഇട്ടതെന്ന് സിപിഐഎം നെടുമങ്ങാട് ഏരിയാ സെക്രട്ടറി ആർ ജയദേവൻ പറഞ്ഞു.
Also Read; മുല്ലപ്പെരിയാർ സുരക്ഷാ പരിശോധന; കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര ജലകമ്മീഷൻ
പഞ്ചായത്ത് സമിതി അറിയാതെയാണ് മലകളും കുന്നുകളും ഇടിച്ചുനിരത്താൻ സെക്രട്ടറി ഉത്തരവ് നൽകിയതെന്നും എൽഡിഎഫ് ആരംഭിക്കുന്നു. ഇതിന് പിന്നിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘമെന്നാണ് ആരോപണം. അഴിമതി കേസിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി സസ്പെൻഷനിലാണ്. പഞ്ചായത്ത് ഭരണസമിതിക്കും സെക്രട്ടറിക്കുമെതിരെ ശക്തമായ അന്വേഷണം എൽഡിഎഫ് ആവശ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here