പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജമായി ഇടതുപക്ഷം

LDF

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജമായി ഇടതുപക്ഷം. കഴിഞ്ഞ തവണകളിൽ നഷ്ടപ്പെട്ട പാലക്കാട് നിയമസഭ മണ്ഡലം പിടിച്ചെടുക്കാനുള്ള പ്രവർത്തനങ്ങളാണ് എൽഡിഎഫ് ക്യാംപിൽ നടക്കുന്നത്. ഉപതെരഞ്ഞെടുപ്പിൻ്റെ ഒരുക്കങ്ങളെല്ലാം മണ്ഡലത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു.

ALSO READ; റെക്കോർഡ് താഴ്ച്ചയിലേക്ക് രൂപ; ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്

പാലക്കാട് നഗരസഭയ്ക്ക് പുറമേ പിരായിരി, മാത്തൂർ, കണ്ണാടി ഗ്രാമപഞ്ചായത്തുകൾകൂടി ഉൾപ്പെടുന്നതാണ് പാലക്കാട് നിയമസഭാമണ്ഡലം. കഴിഞ്ഞ മൂന്ന് തവണ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചു പിടിക്കാനുള്ള ഒരുക്കങ്ങളാണ് ഇടതുപക്ഷ ക്യാംപിൽ നടക്കുന്നത്. എൽഡിഎഫും യുഡിഎഫും തമ്മിലാണ് പാലക്കാട് നിയസഭ മണ്ഡലത്തിൽ ഇത്തവണ മത്സരമെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു.

ALSO READ; വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ പദ്ധതിയുടെ നേതൃത്വത്തിൽ തിരുവല്ലയിൽ നടക്കുന്ന മെഗാ ജോബ് ഫെയറിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

ഇടതുപക്ഷത്തിൻ്റെ നേതൃത്വത്തിൽ ഉപതെരഞ്ഞെടുപ്പിൻ്റെ ഒരുക്കങ്ങളെല്ലാം മണ്ഡലത്തിൽ നടന്നുവരികയാണ്’. യുഡിഎഫിലും ബിജെപിയിലും സ്ഥാനാർഥി ചർച്ചയിലടക്കം വലിയ തർക്കവും തമ്മിലടിയുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News