എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസിന്റെ പര്യടനത്തിന് ഉജ്ജ്വല തുടക്കം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ജന്മനാടായ മണര്‍കാട് നിന്ന് ആരംഭിച്ച പര്യടനം രാത്രി വൈകി പുതുപ്പള്ളി പഞ്ചായത്തിലാണ് സമാപിച്ചത്. വലിയ ആവേശകരമായ സ്വീകരണമാണ് വിവിധ കേന്ദ്രങ്ങളില്‍ ജെയ്ക്കിന് ലഭിച്ചത്.
also read- പാഠ്യപദ്ധതിയില്‍ അഴിച്ചുപണിക്കൊരുങ്ങി എന്‍സിഇആര്‍ടി; പാഠപുസ്തക പരിഷ്‌കരണത്തിന് 19 അംഗ സമിതി
ജെയ്ക്കിന്റെ ജന്മനാട് കൂടിയായ മണര്‍കാട് നൂറ് കണക്കിന് പേര്‍ പങ്കെടുത്ത പ്രകടനത്തോടെ എല്‍ഡിഎഫ് നേതാക്കള്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചു. മുദ്രാവാക്യം വിളിച്ചും കൈയടിച്ചും തങ്ങളുടെ പ്രിയപ്പെട്ടവന് ജന്മനാട് വിജയാശംസകള്‍ നേര്‍ന്നു. ചരിത്ര പ്രസിദ്ധമായ മണര്‍കാടിന്റെ മണ്ണില്‍ നിന്നാരംഭിച്ച റാലിയില്‍ നൂറുകണക്കിന് പേര്‍ അണിനിരന്നു. ചെണ്ടമേളത്തിന്റെയും ബൈക്ക് റാലിയുടെയും അകമ്പടിയോടെ ആരംഭിച്ച റാലിയുടെ ആവേശം ഓരോ കേന്ദ്രത്തില്‍ എത്തുമ്പോഴും വാനോളമുയര്‍ന്നിരുന്നു.
പുതുപ്പള്ളി മാറ്റം ആഗ്രഹിക്കുന്ന കാഴ്ചയാണ് സ്വീകരണ കേന്ദ്രങ്ങളില്‍ കാണാന്‍ കഴിഞ്ഞതെന്ന് ജെയ്ക് സി തോമസ് പറഞ്ഞു. കൊച്ച് കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ പൂച്ചെണ്ടുകളും രക്ത ഹാരവുമായി വഴിയോരങ്ങളില്‍ കാത്തിരുന്നു. വിവിധ കേന്ദ്രങ്ങളിലെ സ്വീകണ ശേഷം ആദ്യ ദിനത്തെ പ്രചരണം ഞാലിയാംകുഴിയില്‍ സമാപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here