ജനങ്ങളുടെ ആത്മവിശ്വാസമാണ് സ്ട്രാറ്റജി: എളമരം കരീം എംപി

ജനങ്ങളുടെ ആത്മവിശ്വാസമാണ് എൽഡിഎഫിന്റെ സ്ട്രാറ്റജിയെന്ന് എളമരം കരീം എംപി. സ്ഥാനാർത്ഥിത്വത്തോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ ഡി എഫ് വലിയ വിജയം നേടും. രാജ്യത്ത് വിട്ട് വീഴ്ചയില്ലാത്ത പോരാട്ടം വേണം. അവസരവാദികളെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. സ്ഥാനാർത്ഥികൾ തമ്മിലുള്ള പോരാട്ടമാണ് രാഷ്ട്രീയ നയങ്ങൾ തമ്മിലാണ് ഇപ്പോൾ ഏറ്റുമുട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read: ‘സിപിഐഎമ്മിനും എൽഡിഎഫിനും ജോയിയുടെ സ്ഥാനാർത്ഥിത്വത്തിൽ അഭിമാനം, ഇടതുപക്ഷം ആറ്റിങ്ങൽ മണ്ഡലം തിരിച്ചുപിടിക്കും’: മന്ത്രി വി ശിവൻകുട്ടി

തീവ്ര ഹിന്ദുത്വത്തെ മൃദുഹിന്ദുത്വം കൊണ്ട് നേരിടാമെന്നാണ് കോൺഗ്രസ് കരുതുന്നതെന്നും അദ്ദേഹം വിമർശിച്ചു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ നിന്നാണ് എളമരം കരീം മത്സരിക്കുന്നത്. സ്ഥാനാർത്ഥികളുടെ പട്ടിക ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു.

Also Read: ‘ടൈം ഫോർ എ ചേഞ്ച്’; സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയ കൈയ്യടക്കി വൈവിധ്യമാർന്ന പോസ്റ്ററുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News