പത്തനംതിട്ടയിലെ നിരണം ഗ്രാമപഞ്ചായത്ത് ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തു. ഇന്ന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്വതന്ത്രയുടെ പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണം പിടിച്ചത്. നാലാം വാര്‍ഡ് മെമ്പര്‍ അന്നമ്മ ജോര്‍ജും സ്വതന്ത്രനായ എം ജി രവിയും പിന്തുണച്ചതോടെ ആണ് എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തത്. എല്‍ഡിഎഫ് അംഗങ്ങളും അന്നമ്മ ജോര്‍ജും എം ജി രവിയും പിന്തുണച്ചു. എം ജി രവി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
Also Read: ‘100 കോടി ക്ലബ്ബിൽ സിനിമ കേറീന്ന് പറയുന്നത് ഓക്കേ വെറും തള്ള്’; സന്തോഷ് പണ്ഡിറ്റ്
മുന്‍ പ്രസിഡന്റ് കെ പി പൊന്നൂസ് യോഗത്തിന് എത്തിയില്ല. യുഡിഎഫ് 5, എല്‍ഡിഎഫ് 5, സ്വതന്ത്രര്‍ 3 എന്നതായിരുന്നു മുന്‍പത്തെ കക്ഷിനില. 2 സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം നടത്തിയിരുന്നത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്തത് അടക്കമുള്ള നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി പുന്നൂസ് കേസുകളില്‍ അകപ്പെട്ട് റിമാന്‍ഡില്‍ പോവുകയും തുടര്‍ന്ന് ഒളിവില്‍ ആവുകയും ചെയ്ത സാഹചര്യത്തിലാണ് മൂന്ന് ആഴ്ച മുമ്പ് എല്‍ഡിഎഫ് അവിശ്വാസപ്രമേയം പാസാക്കിയത്.
Also Read: ദില്ലിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here