വയനാട്ടിൽ മുന്നണികളുടെ പരസ്യ പ്രചരണം അവസാന ഘട്ടത്തിൽ; സത്യൻ മൊകേരി ഇന്ന് കൽപ്പറ്റ നിയോജക മണ്ഡലത്തിൽ

wayanad byelection

വയനാട്ടിൽ മുന്നണികളുടെ പരസ്യ പ്രചരണം അവസാന ഘട്ടത്തിലേക്ക്‌. സത്യൻ മൊകേരി ഇന്ന് കൽപ്പറ്റ നിയോജക മണ്ഡലത്തിൽ പ്രചരണം നടത്തും. നിലമ്പൂരിലെ പര്യടനം ഇന്നലെ പൂർത്തിയാക്കിയ സത്യൻ മൊകേരി വരും ദിവസങ്ങളിൽ ബത്തേരിയിലും മാനന്തവാടിയിലും വോട്ടർമാരെ കാണും. മണ്ഡലത്തിലെ വിവിധ കോർണർ യോഗങ്ങൾക്ക്‌ ശേഷം യുഡിഎഫ്‌ സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ഇന്നലെ മടങ്ങി.

Also Read; ‘മലയാളികളുടെ മുമ്പിലല്ലേ ഇത് പറയുന്നത്’; പാലക്കാട്ടെ പെട്ടി വിവാദത്തില്‍ കോണ്‍ഗ്രസ് ന്യായവാദങ്ങളെ ഒന്നൊന്നായി ഖണ്ഡിച്ച് എം സ്വരാജ്

കൊട്ടികലാശത്തിന്‌ മുൻപ്‌ അവർ വീണ്ടുമെത്തുമെന്നാണ്‌ കോൺഗ്രസ്‌ നേതൃത്വം പറയുന്നത്‌. എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസും നാളെ കൽപ്പറ്റയിലാണ്‌ പ്രചരണം. പ്രചരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ വിവിധ മുന്നണികളുടെ പ്രധാന നേതാക്കൾ മണ്ഡലത്തിലെത്തുന്നുണ്ട്‌.

Also Read; വിമാന യാത്രയ്ക്കിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു, യാത്രികനെ മർദ്ദിച്ച് സഹയാത്രികർ- വീഡിയോ

അതേസമയം, കോൺഗ്രസ്‌ ദേശീയ നേതാക്കളുടെ ചിത്രങ്ങളും തെരെഞ്ഞെടുപ്പ്‌ ചിഹ്നവും പതിച്ച കിറ്റുകൾ ആദിവാസി മേഖലകളിൽ വിതരണം ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധവും ജില്ലയിലുയരുകയാണ്‌. ഇന്നലെ കോൺഗ്രസ്‌ തിരുനെല്ലി മണ്ഡലം പ്രസിഡന്റിന്റെ മില്ലിൽ നിന്ന് നിരവധി കിറ്റുകൾ ഫ്ലൈയിംഗ്‌ സ്ക്വാഡ്‌ പിടികൂടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News