കേന്ദ്ര അവഗണന; വയനാട്ടിൽ ഇന്ന് എൽഡിഎഫ്‌ – യുഡിഎഫ്‌ ഹർത്താൽ

വയനാട്ടിൽ ഇന്ന് എൽ ഡി എഫ്‌,യു ഡി എഫ്‌ ഹർത്താൽ. ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ കേന്ദ്ര അവഗണനക്കെതിരെയാണ്‌ ഹർത്താൽ. രാവിലെ ആറുമണി മുതൽ വൈകീട്ട്‌ ആറുവരെയാണ്‌ ഹർത്താൽ. കേന്ദ്രസഹായം ലഭിക്കാത്തതിലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ചുമാണ്‌ എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്.

Also read: മണിപ്പൂരില്‍ താമരയുടെ തണ്ടൊടിയുന്നു; ബിജെപിയില്‍ കൂട്ടരാജി

ഹർത്താലിൽ നിന്ന് അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്‌. വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം കേരളത്തെ അറിയിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്, ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് കത്തുനൽകുകയായിരുന്നു. ഓ​ഗസ്റ്റ് രണ്ടിന്, വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം പ്രധാനമന്ത്രിക്ക് കത്തുനൽകിയിരുന്നു. കേന്ദ്ര സഹായം വൈകുന്നതിൽ വയനാട്ടിൽ പ്രതിഷേധങ്ങൾ ശക്തമാവുന്നതിനിടെയാണ്‌ ഹർത്താൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News