‘എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ 12ന് കോട്ടയത്ത് പ്രഖ്യാപിക്കും; തൃക്കാക്കര മോഡല്‍ കോട്ടയത്ത് നടക്കില്ല’: മന്ത്രി വി എന്‍ വാസവന്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഓഗസ്റ്റ് പന്ത്രണ്ടിന് കോട്ടയത്ത് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍. പാര്‍ട്ടി സെക്രട്ടേറിയറ്റും മണ്ഡലം കമ്മിറ്റിയും ചേര്‍ന്ന ശേഷമായിരിക്കും പ്രഖ്യാപനമുണ്ടാകുക. തൃക്കാക്കര മോഡല്‍ കോട്ടയത്ത് നടക്കില്ലെന്നും അതാണ് ചരിത്രമെന്നും മന്ത്രി കോട്ടയത്ത് പറഞ്ഞു.

Also read – വാഴകള്‍ വെട്ടിമാറ്റിയ സംഭവം; കർഷകന് 3.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും

സഹതാപത്തെ മറികടക്കാന്‍ കഴിയുന്ന രാഷ്ട്രീയ സാഹചര്യം കോട്ടയത്തുണ്ട്. പുതുപ്പള്ളി ശക്തമായ സംഘടനാ അടിത്തറയുള്ള മണ്ഡലമാണ്. ഉത്സവകാലം പരിശോധിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടതായിരുന്നു. ജൂലൈ ഒന്നിന് ശേഷം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തവര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു.

ഇന്നലെയാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ് നടക്കുന്നത്. സെപ്റ്റംബര്‍ എട്ടിന് വോട്ടെണ്ണല്‍ നടക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് പതിനേഴാണ്. മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഉപതെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നു. ചാണ്ടി ഉമ്മനെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

Also read- പത്തനംതിട്ടയില്‍ 15കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; 17കാരന്‍ പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News