പുതുപ്പള്ളി തെരെഞ്ഞെടുപ്പ്; എൽ ഡി എഫ് സ്ഥാനാർഥിയെ വെള്ളിയാഴ്ച തീരുമാനിക്കും

കോട്ടയം പുതുപ്പള്ളി തെരെഞ്ഞെടുപ്പിലേക്കുള്ള എൽ ഡി എഫ് സ്ഥാനാർഥിയെ സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് വെള്ളിയാഴ്ച തീരുമാനിക്കും. ജെയ്ക്ക് സി തോമസ്, കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗം റെജി സഖറിയ, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ് എന്നിവരാണ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നവരുടെ പട്ടികയിൽ മുൻഗണനയിലുള്ളത്. ശനിയാഴ്ച ജില്ലാ കമ്മറ്റി ചേർന്ന ശേഷം കോട്ടയത്താകും സ്ഥാനാർഥിയെ പ്രഖ്യാപനം ഉണ്ടാകുക.

also read: 17 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

വെള്ളിയാഴ്ച മുതൽ നാല് ദിവസം നീണ്ട് നിൽക്കുന്ന നേതൃയോഗങ്ങളിൽ കേന്ദ്രകമ്മിറ്റി യോഗം റിപ്പോർട്ടിങ്ങാണ് പ്രധാന അജണ്ട. എങ്കിലും പുതുപ്പള്ളി സ്ഥാനാർഥിയുടെ കാര്യം തീരുമാനം വെള്ളിയാഴ്ച തന്നെ ഉണ്ടാകും. കൂടാതെ ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചർച്ചയാകും. ശനിയാഴ്ച പുതുപ്പള്ളിയിൽ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നതിനാൽ സെക്രട്ടറിയറ്റ് യോഗം വെള്ളിയാഴ്ചയോടെ തീർക്കാൻ തീരുമാനമുണ്ട്. മിത്ത് വിവാദവും മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്ന മാസപ്പടി ആരോപണവും സെക്രട്ടേറിയറ്റിൽ ചർച്ചയാകും. രണ്ട് ദിവസം സംസ്ഥാനസെക്രട്ടറിയേറ്റും രണ്ട് ദിവസം സംസ്ഥാനകമ്മിറ്റി യോഗവുമാണ് നടക്കുന്നത്.

also read: കണ്ണൂർ വിമാനത്താവളത്തിൽ കാർഗോ വിമാന സർവ്വീസ് ആരംഭിക്കുന്നു

അതേസമയം എല്‍ ഡി എഫിൻ്റെ വാർഡ് കൺവൻഷനുകൾക്കും വെള്ളിയാഴ്ച തുടക്കമാകും. സി പി ഐ എം നേതാക്കൾക്കു പുറമെ ഘടകകക്ഷി നേതാക്കൾക്കും വാർഡുകളുടെ ചുമതല വീതിച്ചു നൽകാൻ എല്‍ ഡി എഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചിരുന്നു. പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ചാണ്ടി ഉമ്മനോട് തെരഞ്ഞെടുപ്പ് പൂർത്തിയാകും വരെ മണ്ഡലത്തിൽ തുടരാനാണ് പാർട്ടി നിർദേശിച്ചിരിക്കുന്നത്. പ്രധാന വ്യക്തികളെ കാണുന്നതിനൊപ്പം തെരഞ്ഞെടുപ്പ് യോഗങ്ങളിലും ചാണ്ടി ഉമ്മൻ പങ്കെടുക്കും. ബി ജെ പി യുടെ സംസ്ഥാന നേതാക്കളും ഇന്ന് മുതൽ പുതുപ്പള്ളിയിൽ ക്യാമ്പ് ചെയ്ത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിക്കും.

അതേസമയം 2023 സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം പുറത്തിറങ്ങി. ആഗസ്റ്റ് 17 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നാമനിർദേശ പത്രികകളുടെ സൂഷ്മപരിശോധന ആ​​ഗസ്റ്റ് 18ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ആ​ഗസ്റ്റ് 21 ആണ്. സെപ്റ്റംബര്‍ അഞ്ചിന് തെരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ആറു മണി വരെയാണ് പോളിങ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News