ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയ വിജയം ഉണ്ടാകും: കെ രാധാകൃഷ്ണന്‍

ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയ വിജയം ഉണ്ടാകുമെന്ന് കെ രാധാകൃഷ്ണന്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേട്ടങ്ങള്‍ ലഭിച്ച മണ്ഡലമാണ് ചേലക്കര. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മണ്ഡലം എല്‍ഡിഎഫിന് ഒപ്പം നിന്നിരുന്നു. കേന്ദ്ര ഗവണ്‍മെന്റിനോടുള്ള എതിര്‍പ്പും സംസ്ഥാന ഗവണ്‍മെന്റിനോടുള്ള അനുകൂല സാഹചര്യവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എത്രയും പെട്ടെന്ന് തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. അനുകൂല സാഹചര്യങ്ങള്‍ പരമാവധി ഉപയോഗിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:എല്‍ഡിഎഫിന് നല്ല വിജയ പ്രതീക്ഷ; മൂന്ന് സ്ഥാനാര്‍ഥികളെയും ഉടന്‍ പ്രഖ്യാപിക്കും: ബിനോയ് വിശ്വം

അതേസമയം ഉപതെരഞ്ഞെടുപ്പില്‍ ഗംഭീര വിജയമുണ്ടാകുമെന്ന് സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് പറഞ്ഞു. തൃശൂരില്‍ ബിജെപി ജയിച്ചത് എങ്ങനെയെന്ന് എല്ലാവര്‍ക്കും അറിയാം. കോണ്‍ഗ്രസ് വോട്ടുകള്‍ അവര്‍ക്കു പോയി. 87000 വോട്ടുകള്‍ യുഡിഎഫിന്റെ കാണാനില്ല. എല്‍ഡിഎഫില്‍ എല്ലാവരും ഒരുമിച്ചുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. മികച്ച വിജയം കൈവരിക്കുമെന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:എല്‍ഡിഎഫിന് അനുകൂലമായ തീരുമാനം ജനങ്ങളില്‍ നിന്നുണ്ടാകും: മന്ത്രി കെ എന്‍ ബാലഗോപാല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News