‘മണിപ്പൂരിനെ രക്ഷിക്കുക’; ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനകീയ കൂട്ടായ്മ ഇന്ന്

മണിപ്പൂരിന്റെ സംരക്ഷണം ആവശ്യപ്പെട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി ഇന്ന് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് പരിപാടി. ‘മണിപ്പൂരിനെ രക്ഷിക്കുക’ എന്ന സന്ദേശമുയര്‍ത്തി 140 നിയോജക മണ്ഡലങ്ങളിലാകും കൂട്ടായ്മകള്‍ സംഘടിപ്പിക്കുക.

Also read- ‘ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയത്തിന് ആയുധം നല്‍കി സംഘടിപ്പിച്ച വംശീയ ഉന്മൂലനം’; മോദിക്കെതിരെ സിറോ മലബാര്‍ സഭ

മണിപ്പൂര്‍ അശാന്തമാണ്. മണിപ്പൂരിലെ വംശീയ കലാപം നിരവധിപേരുടെ ജീവനെടുത്തിട്ടും കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന അതിക്രൂരമായ മൗനത്തിനെതിരെയാണ് കേരളമാകെ പ്രതിഷേധിക്കുന്നത്. സ്ത്രീകള്‍ അടക്കമുള്ളവരെ അതിക്രൂരമായി വേട്ടയാടിയിട്ടും പ്രധാനമന്ത്രി അടക്കമുള്ളവര്‍ അര്‍ത്ഥഗര്‍ഭമായ നിശബ്ദത തുടരുന്നു. ഇത് അക്രമിക്കുള്ള പ്രോത്സാഹനമാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യമുയര്‍ത്തിയും മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

Also Read- റോഹിങ്ക്യന്‍ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ മരിച്ച കുട്ടിയുടെ അന്ത്യകര്‍മങ്ങള്‍ക്ക് മാതാപിതാക്കളെ എത്തിച്ചത് കൈവിലങ്ങണിയിച്ച്

നിയോജക മണ്ഡല അടിസ്ഥാനത്തില്‍ നടക്കുന്ന ജനകീയ കൂട്ടായ്മയില്‍ ആയിരങ്ങള്‍ പങ്കെടുക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ആലപ്പുഴയില്‍ നടക്കുന്ന ജനകീയ കൂട്ടായ്മയിലും, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ കണ്ണൂരിലും ഒപ്പം കോഴിക്കോട് നടക്കുന്ന കൂട്ടായ്മയിലും ഭാഗമാകും. മറ്റ് മന്ത്രിമാര്‍, എംഎല്‍എമാര്‍, ഘടക കക്ഷി നേതാക്കള്‍ എന്നിവര്‍ മറ്റിടങ്ങളില്‍ നടക്കുന്ന കൂട്ടായ്മയുടെ ഭാഗമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News