‘എക്‌സിറ്റ് പോള്‍ സര്‍വേയല്ല എക്‌സാറ്റ് പോള്‍; കേരളത്തില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടും’: എ വിജയരാഘവന്‍

A Vijayaraghavan

എക്‌സിറ്റ് പോള്‍ സര്‍വേയല്ല എക്‌സാറ്റ് പോളെന്നും കേരളത്തില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. രാജ്യത്ത് ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടില്ല. ഇന്ത്യ മുന്നണി വലിയ നേട്ടമുണ്ടാക്കും. ബിജെപി ഒറ്റപ്പെട്ട അവസ്ഥയിലായി. പരാജയ ഭീതിയിലാണ് തീവ്രവര്‍ഗീയതയിലേക്ക് ബിജെപി നീങ്ങിയത്.

ALSO READ:മെക്സിക്കോയിൽ ആദ്യ വനിതാ പ്രസിഡന്റ് തെരഞ്ഞെടുക്കപ്പെട്ടു; തെരഞ്ഞെടുക്കപ്പെട്ടത് ക്ലോഡിയ ഷെയിൻബാം

രാജ്യത്തെ കര്‍ഷക മേഖലയില്‍ ബിജെപി കനത്ത തിരിച്ചടി നേടും. കേരളത്തില്‍ ബിജെപി പരാജയപ്പെടും. രാഷ്ട്രീയ പക്ഷപാതത്വം സര്‍വേയില്‍ ഉണ്ടായി. പോളിങ് കുറഞ്ഞത് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ല. ബംഗാളില്‍ അക്രമ രീതിയെ ചെറുത്തു നിന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
സിപിഐഎം ബംഗാളില്‍ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കുമെന്നും എ വിജയരാഘവന്‍ പറഞ്ഞു.

ALSO READ:അസം പ്രളയം; തെരഞ്ഞെടുപ്പിനേക്കാൾ പ്രാധാന്യം നൽകേണ്ടത് ആളുകളുടെ സുരക്ഷിതത്വത്തിന്; എ എ എസ് യു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News