ആനപ്പന്തി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അട്ടിമറി ജയം

കണ്ണൂർ ആനപ്പന്തി സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം. എൽഡിഎഫ് പിന്തുണയുള്ള ജനകീയ സംരക്ഷണസമിതിയാണ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിനെ പരാജയപ്പെടുത്തിയത്.

30 വർഷമായി യുഡിഎഫ് ഭരിക്കുന്ന ബാങ്കാണ് എൽഡിഎഫ് പാനൽ പിടിച്ചെടുത്തത്. അങ്ങാടിക്കടവ് തിരുഹൃദയ യുപി സ്‌കൂളിൽ ശനിയാഴ്ച രാവിലെ എട്ടുമുതൽ വൈകിട്ട്‌ നാലുവരെയായിരുന്നു വോട്ടെടുപ്പ് നടന്നത്. ബാങ്കിൽ യുഡിഎഫ്‌ ഭരണസമിതി നടത്തിയ വെട്ടിപ്പിനും അഴിമതിക്കുമെതിരെയുള്ള ജനവികാരമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്.

ഒരു കോടി രൂപവരെ വായ്‌പ അനധികൃതമായി നേടി കുടിശ്ശികയാക്കി നടപടി നേരിട്ട മുൻഭരണസമിതിക്കാരുടെ അഴിമതിയും, പല ഘട്ടങ്ങളിലായി ബാങ്ക്‌ ഡയറക്ടർമാർ അയോഗ്യരാക്കപ്പെട്ടതും തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‌ തിരിച്ചടിയായി. അഴിമതി നിയമനങ്ങളിൽ അണികൾക്കുള്ള രോഷവും കാർഷികവായ്‌പ ഇഷ്ടക്കാർക്കും ബിനാമികൾക്കുമായി നൽകിയെന്ന ആക്ഷേപവും യുഡിഎഫിൻ്റെ തോൽവിക്ക് കാരണമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News