ചാലക്കുടി ബ്ലോക്ക് പഞ്ചാത്തിൽ എൽഡിഎഫ് വനിതാ അംഗത്തിന് നേരെ സ്ത്രീവിരുദ്ധ പരാമർശം

യുഡിഎഫ് ഭരിക്കുന്ന തൃശ്ശൂർ ചാലക്കുടി ബ്ലോക്ക് പഞ്ചാത്തിലെ കമ്മിറ്റി യോഗത്തിൽ എൽഡിഎഫ് വനിത അംഗത്തിനെതിരെ യുഡിഫന്റെ സ്ത്രീവിരുദ്ധ പരാമർശം.സംഭവത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് അംഗങ്ങൾ രംഗത്തെത്തി.

ദിവസങ്ങൾക്ക് മുൻപ് നടന്ന ജനറൽ കമ്മിറ്റി യോഗത്തിലാണ് യുഡിഎഫ് അംഗം അഡ്വ ലിജോ ജോൺ , എൽഡിഎഫ് അംഗമായ രമ്യ വിജിത്തിനെ ആക്ഷേപിച്ചത്.പഞ്ചായത്തിലെ കാന്റീൻ പ്രവർത്തനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ച നടക്കുന്നതിനിടയിൽ രമ്യ സംസാരിച്ചപ്പോൾ മോള് വളർന്നിട്ടില്ലെന്നും അഭിപ്രായം പറയാനായിട്ടില്ലെന്നു മോളെ അളക്കുവാനുള്ള അളവ് കോൽ ഞങ്ങളുടെ കൈവശമുണ്ടെന്നുമുള്ള തരത്തിൽ പരാമർശങ്ങൾ ലിജോ ജോൺ ഉന്നയിച്ചിരുന്നതായി രമ്യ പറഞ്ഞു.
കമ്മിറ്റി യോഗത്തിൽ ഈ വിഷയം അജണ്ടയായി ചർച്ച ചെയ്തപ്പോൾ ലിജോ ജോൺ മാപ്പ് പറയണം എന്ന ആവശ്യം ഭരണപക്ഷം തള്ളിക്കളഞ്ഞതും യോഗം പിരിച്ചുവിട്ടതും ബഹളത്തിന് ഇടയാക്കിയിരുന്നു.

തുടർന്ന് എൽഡിഎഫ് അംഗങ്ങൾ പ്രസിഡന്റിന്റെ ഓഫീസിന് മുൻപിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ലിജോ ജോൺ മാപ്പ് പറയും വരെ കമ്മിറ്റി യോഗങ്ങളിൽ പ്രതിഷേധം തുടരുമെന്നും എൽഡിഎഫ് അംഗങ്ങൾ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News