തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വന്‍ മുന്നേറ്റം. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ അടക്കം 23 സീറ്റില്‍ ഇടതു മുന്നണിക്ക് വിജയം. പെരിങ്ങമ്മല പഞ്ചായത്ത് എല്‍ഡിഎഫ് യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. തലസ്ഥാന ജില്ലയില്‍ എല്ലാ സീറ്റിലും എല്‍ഡിഎഫ് ഉജ്ജല വിജയം നേടി.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട സ്ഥലങ്ങളില്‍ എല്ലാം എല്‍ഡിഎഫിന്റെ തിരിച്ചുവരവ്. തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വന്‍ മുന്നേറ്റം. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് ഡിവിഷന്‍ ഉള്‍പ്പടെ 23 സീറ്റിലാണ് ഇടതുസ്ഥാനാര്‍ഥികള്‍ വിജയിച്ചത്.
കഴിഞ്ഞ തെഞ്ഞെടുപ്പിലെ കക്ഷി നിലയായ 23 സീറ്റ് എല്‍ഡിഎഫ് നിലനിര്‍ത്തി. യുഡിഎഫിന് 19 സീറ്റ് ലഭിച്ചു. ബിജെപി 3 സീറ്റിലും സ്വതന്ത്രര്‍ 4 സീറ്റിലും വിജയിച്ചു. കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മില്‍ എത്തിയ വെള്ളനാട് ശശി 1143 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ഐഎന്‍ടിയുസി സംസ്ഥാന നേതാവ് പ്രതാപനെ പരാജയപ്പെടുത്തിയത്.
പെരിങ്ങമ്മല പഞ്ചായത്ത് എല്‍ഡിഎഫ് യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫില്‍ എത്തിയ മൂന്നുപേരും വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇതോടെ പെരിങ്ങമ്മല പഞ്ചായത്തില്‍ 10 സീറ്റുകളോടെ ഭരണം എല്‍ഡിഎഫ് ഉറപ്പിച്ചു.തലസ്ഥാന ജില്ലയില്‍ എല്ലാ സീറ്റിലും എല്‍ഡിഎഫ് ഉജ്ജല വിജയം നേടി.
ഉപതെരഞ്ഞെടുപ്പ് നടന്ന 8 സീറ്റില്‍ 8ലും എല്‍ഡിഎഫിനാണ് വിജയം. നാല് സീറ്റുകള്‍ യുഡിഎഫില്‍ നിന്നും നാല് സീറ്റ് ബിജെപിയില്‍ നിന്നുമാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ആറ്റിങ്ങല്‍ മുന്‍സിപാലിറ്റിയിലെ രണ്ടു സീറ്റും കരവാരം പഞ്ചായത്തില്‍ രണ്ടു സീറ്റുമാണ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here