തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ മത്സരം നടന്ന എട്ടു സീറ്റുകളിലും ഇടതുമുന്നണിക്ക് വന്‍ വിജയം. ജില്ലയിലെ ജനങ്ങള്‍ ഇടതുമുന്നണിക്കൊപ്പം എന്ന് തെളിഞ്ഞെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വി.ജോയി പറഞ്ഞു.
തലസ്ഥാന ജില്ലയില്‍ എട്ടിടത്താണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എട്ടിലും ഇടതുമുന്നണി വിജയക്കൊടി പാറിച്ചു. 4 സീറ്റുകള്‍ കോണ്‍ഗ്രസില്‍ നിന്നും നാലു സീറ്റുകള്‍ ബിജെപിയില്‍ നിന്നുമാണ് ഇടതുമുന്നണി പിടിച്ചെടുത്തത്. കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മില്‍ എത്തിയ വെള്ളനാട് ശശി 1143 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ തവണ 224 വോട്ടായിരുന്നു കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം. കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫില്‍ എത്തിയ മൂന്നുപേരും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചതോടെ പെരിങ്ങമ്മല പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന് നഷ്ടമായി. ആറ്റിങ്ങല്‍ മുന്‍സിപാലിറ്റിയിലെ രണ്ടു സീറ്റും കരവാരം പഞ്ചായത്തില്‍ രണ്ടു സീറ്റുമാണ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തിരിച്ചടി താല്‍ക്കാലികമെന്ന് തെളിയിക്കുന്നതാണ് ജില്ലയിലെ ഇടതുമുന്നണിയുടെ വിജയം.
ALSO READ: സാധന സക്‌സേന നായര്‍; ആര്‍മിയുടെ ഡയറക്ടര്‍ ജനറല്‍ മെഡിക്കല്‍ സര്‍വീസസ് പദവിയിലെത്തുന്ന ആദ്യ വനിത
ജില്ലയിലെ സമ്പൂര്‍ണ്ണ പരാജയത്തിന്റെ ഞെട്ടലിലാണ് കോണ്‍ഗ്രസും ബിജെപിയും. ഡിസിസി അധ്യക്ഷന്‍ പാലോട് രവിക്കെതിരെ ഇതിനകം കോണ്‍ഗ്രസില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ബിജെപിക്കുള്ളിലും പ്രതിഷേധം ശക്തമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here