സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 10 സീറ്റുകൾ പിടിച്ചെടുത്ത്
എൽഡിഎഫ്. തലനാട് പഞ്ചായത്ത് മേലടുക്കം വാർഡ്, വെളിയന്നൂർ പഞ്ചായത്ത് അരീക്കര വാർഡ് ,പത്തനംതിട്ട റാന്നി പഞ്ചായത്ത് ഏഴാം വാർഡ്, ഇടുക്കി ഉടുമ്പൻചോല പഞ്ചായത്തിലെ മാവടി വാർഡ്,ഒഴൂർ പഞ്ചായത്ത് പതിനാറാം വാർഡ്, ഉമ്മന്നൂർ വിലങ്ങറ വാർഡ്, പത്തനംതിട്ട മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ 12 ആം വാർഡ്,പത്തനംതിട്ട – മല്ലപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്തിലെ 12 – വാർഡ് ,കൊറ്റങ്കര പഞ്ചായത്ത് വായനശാല വാർഡ്,പാനൂർ ബ്ലോക്ക് പഞ്ചായത്ത് ചൊക്ലി ഡിവിഷൻ എൽഡിഎഫ് നേടി.
ALSO READ: കേന്ദ്ര അവഗണന; കേരളത്തിന്റെ പൊതു നിവേദനത്തിൽ യുഡിഎഫ് എംപിമാർ ഒപ്പിടുന്നില്ലെന്ന് ധനമന്ത്രി
ജില്ലാ പഞ്ചായത്തിൽ മത്സരം നടന്ന പാലക്കാട് വാണിയംകുളത്ത് വലിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് നിലനിർത്തി.തലനാട് പഞ്ചായത്ത് മേലടുക്കം വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു, ബിജെപിയിൽ നിന്ന് പത്തനംതിട്ട റാന്നി പഞ്ചായത്തിലെ ഏഴാം വാർഡ് ,ഒഴൂർ പഞ്ചായത്ത് പതിനാറാം വാർഡ്,ഉമ്മന്നൂർ വിലങ്ങറ വാർഡ് എന്നിവ എൽഡിഎഫ് പിടിച്ചെടുത്തു .
17 വാർഡുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. ബിജെപി ആറിടത്തു നിന്ന് നാലിലേക്കൊതുങ്ങി. ഇടുക്കി ജില്ലയിലെ കരിങ്കുന്നം പഞ്ചായത്തിലെ നെടിയകാട് വാർഡിൽ ആം ആദ്മി പാർട്ടി വിജയിച്ചു.യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ് ആം ആദ്മി പാർട്ടി പിടിച്ചെടുത്തത്. എസ്ഡിപിഐ ഒരിടത്ത് വിജയിച്ചു. നേരത്തേ 8 സീറ്റുകൾ ഉണ്ടായിരുന്ന എൽഡിഎഫിന് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ 8 സീറ്റ് ഇത്തവണയും നേടാനായി.
14 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, 5 ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, 24 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ആകെ 114 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.
അതേസമയം 18 വർഷമായി ബിജെപി വിജയിച്ചിരുന്ന കൊല്ലം ഉമ്മന്നൂരിലെ 20ആം വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തി 68 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം
ALSO READ: 18 വർഷത്തിന് ശേഷം ബിജെപി വാർഡ് പിടിച്ചെടുത്ത് എൽഡിഎഫ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here