സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള കേന്ദ്ര ഏജന്‍സികളുടെ നീക്കം;തൃശൂരില്‍ എല്‍ഡിഎഫ് നടത്തുന്ന കാല്‍നട ജാഥകള്‍ക്ക് തുടക്കം

സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള കേന്ദ്ര ഏജന്‍സികളുടെ നീക്കത്തിനെതിരെ തൃശൂരില്‍ എല്‍ഡിഎഫ് നടത്തുന്ന മണ്ഡലം തല കാല്‍നട ജാഥകള്‍ക്ക് തുടക്കമായി. കയ്പമംഗലം, ചാലക്കുടി മണ്ഡലങ്ങളിലാണ് ഇന്ന് ജാഥകള്‍ ആരംഭിച്ചത്.

READ ALSO:പട്ടികവിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദേശ പഠന സ്കോളര്‍ഷിപ്പ്; ഒഡെപ്പെക്ക് തയ്യാറാക്കിയ വെബ്‌സൈറ്റും ഉദ്ഘാടനം ചെയ്തു

ടി കെ സുധീഷ് ക്യാപ്റ്റനായ കയ്പമംഗലം മണ്ഡലത്തിലെ ജാഥ എടത്തിരുത്തി പൈനൂരില്‍ നിന്നും പര്യടനം ആരംഭിച്ചു. സി പി ഐ എം ജില്ലാ സെക്രട്ടറി എം എം വര്‍ഗ്ഗീസ് ജാഥ ഉദ്ഘാടനം ചെയ്തു. മണ്ഡലം തലത്തിലുളള ജാഥകള്‍ നാലുദിവസം വീതം പര്യടനം നടത്തും. യു പി ജോസഫ് ജോസഫ് ക്യാപ്റ്റനായി ചാലക്കുടിയില്‍ ആരംഭിച്ച ജാഥ സി പി ഐ ജില്ലാ സെക്രട്ടറി K K വത്സരാജ് ഉദ്ഘാടനം ചെയ്തു.

READ ALSO:യുഎസിൽ 40 സ്ക്രീനുകളിലേക്ക്; കണ്ണൂർ സ്‌ക്വാഡിന്റെ പുതിയ കളക്ഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News