പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കോൺഗ്രസിൻ്റെ ശവക്കല്ലറ പണിയുന്നു; വെള്ളാപ്പള്ളി നടേശൻ

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കോൺഗ്രസിൻ്റെ ശവക്കല്ലറ പണിയുന്നെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.  കെപിസിസി പ്രസിഡൻ്റിനെ മൂലയ്ക്ക് ഇരുത്തി സതീശനാണ് ഇപ്പോൾ കോൺഗ്രസ് ഭരിക്കുന്നതെന്നും കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് നേതാക്കളുടെ എണ്ണം കൂടി വരുകയാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് ആരെയും വെറുപ്പിക്കാൻ പാടില്ലെന്നും എന്നാൽ, സതീശൻ കെപിസിസി പ്രസിഡൻ്റിനെ പോലും വെറുപ്പിച്ചു വച്ചിരിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. അൻവറിനോട് സതീശൻ പറഞ്ഞത് ശരിയായില്ല.

ALSO READ: ആലുവയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കിന്റെ ക്രൂരത; ഭിന്നശേഷിക്കാരനേയും കുടുംബത്തേയും പുറത്താക്കി വീട് പൂട്ടി

തെരെഞ്ഞെടുപ്പ് കാലത്ത് ഓരോ വോട്ടും വിലപ്പെട്ടതാണ്. എന്നാൽ, ന്യൂസ് മേക്കർ ആയി നിൽക്കുക എന്നുള്ളത് മാത്രമാണ് സതീശൻ്റെ ലക്ഷ്യമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തൃശ്ശൂരിൽ കോൺഗ്രസിൻ്റെ വോട്ടാണ് കൂടുതലായി സുരേഷ് ഗോപിക്ക് ലഭിച്ചത്. കോൺഗ്രസിൻ്റെ നയം മാറ്റണം, സതീശൻ സ്റ്റൈൽ കേരളത്തിനു പറ്റില്ലെന്നും കോൺഗ്രസ് ഗാന്ധിയൻ പാർട്ടിയാണെന്ന് മറക്കരുതെന്നും വാടാ, പോടാ പാർട്ടി അല്ലെന്നും കേരളത്തിൽ അടുത്ത തവണയും ഇടതുപക്ഷം അധികാരത്തിൽ വരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കഴിഞ്ഞ UDF സർക്കാർ തന്നെ ജയലിലടയ്ക്കാൻ ശ്രമിച്ചിരുന്നു. വി.എം. സുധീരൻ്റെ ആവശ്യ പ്രകാരമായിരുന്നു ഇത്. കോൺഗ്രസിനോട് തനിക്ക് വിരോധമില്ല. എന്നാൽ ചില നേതാക്കൾ വ്യക്തി വിദ്വേഷം തീർക്കുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News