പുനർജനി തട്ടിപ്പ്: പ്രതിപക്ഷ നേതാവ് പ്രതിക്കൂട്ടിൽ തന്നെ; കോടതി ഉത്തരവിൻ്റെ പകർപ്പ് കൈരളി ന്യുസിന്

പുനർജനി തട്ടിപ്പിലെ വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി  സതീശന്റെ വാദങ്ങൾ തെറ്റ്. കേസ് ഹൈക്കോടതി തള്ളിയതാണെന്നായിരുന്നു സതീശൻ്റെ വാദം. എന്നാൽ  വിജിലൻസ് അന്വേഷണം നടക്കുന്നതിനാൽ ഇപ്പോൾ ഈ കേസിൽ ഇടപെടുന്നില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. പരാതിയിൽ കഴമ്പില്ലെന്നോ, തെളിവുകൾ
വ്യാജമാണെന്നോ ഒരുഘട്ടത്തിലും കോടതി പറഞ്ഞിട്ടില്ല. കോടതി ഉത്തരവിന്റെ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു.
പുനർജനി തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ  വാദങ്ങൾ പൂർണമായും തെറ്റാണ് എന്ന് ഉത്തരവ് വ്യക്തമാക്കുന്നു . സതീശനെതിരായ പരാതികൾ ഹൈക്കോടതി തള്ളികളഞ്ഞിട്ടില്ല. വിജിലൻസ് ഈ കേസിൽ അന്വേഷണം നടത്തുന്നുവെന്ന് അറിയിച്ചിട്ടുണ്ട് . സമാനമായ നിരവധി പരാതിയിൻമേൽ സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾ ഉള്ളതിനാലും ഇപ്പോൾ ഈ കേസിൽ ഇടപെടുന്നത് അനവസരത്തിൽ ഉള്ളതാകുമെന്നാണ് ഇതു സംബന്ധിച്ച ഹർജി തീർപ്പാക്കി ഹൈക്കോടതി ഉത്തരവിട്ടത്.
അന്വേഷണം വൈകുന്നുവെന്നോ, ഇഴയുന്നുവെന്നോ പരാതിക്കാരന് ആക്ഷേപമുണ്ടെങ്കിൽ അതിന് പരിഹാരം തേടി സമീപിക്കാൻ ഒട്ടേറെ സംവിധാനങ്ങൾ നിലവിലുണ്ടെന്നും ചീഫ് ജസ്റ്റിസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും വ്യക്തമാക്കിയിരുന്നു. പരാതിയിൽ കഴമ്പില്ലെന്നോ, തെളിവുകൾ വ്യാജമാണെന്നൊ ഒരു ഘട്ടത്തിലും കോടതി പറഞ്ഞിട്ടില്ല. വസ്തുത ഇതായിരിക്കെയാണ് സതീശൻ തെറ്റായ പ്രചരണം നടത്തുന്നത്.
പരാതിക്കാർ നൽകിയ തെളിവുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ സിബിഐയും വിജിലൻസിനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ട് കത്ത് നൽകിയത്. എംഎൽഎ എന്ന നിലയിൽ പദവി ദുരുപയോഗം ചെയ്താണ് പുനർജനി പദ്ധതിക്കായി വിഡി സതീശൻ അനധികൃത പിരിവ് നടത്തിയത് എന്നാണ് പരാതിക്കാർ ഉന്നയിക്കുന്ന മുഖ്യ ആരോപണം. ഇക്കാര്യങ്ങൾ എല്ലാം തെളിയിക്കാൻ കഴിയുന്ന ഡിജിറ്റൽ പേപ്പർ തെളിവുകളും അവർ ബന്ധപ്പെട്ടവർക്ക് കൈമാറിയിരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here