രാഷ്ട്രീയത്തില്‍ ക്രൈസ്തവ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. രാഷ്ട്രീയത്തിലെ ജനകീയ മുഖമായിരുന്നു അദ്ദേഹമെന്ന് ബിഷപ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Also Read: “ഏതുസമയത്തും ഉമ്മൻചാണ്ടിയുടെ വീട്ടിലേക്കു കടന്നു ചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ട്”: കുഞ്ചാക്കോ ബോബൻ
സ്നേഹം കൊണ്ടും കരുതല്‍കൊണ്ടും നിസ്തുലമായ സേവനം കൊണ്ടും ശ്രദ്ധേയനായിരുന്നു ഉമ്മന്‍ചാണ്ടി. ആളുകളുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുവാനുള്ള അദ്ദേഹത്തിന്റെ കഴിവും പാടവവും എടുത്തുപറയേണ്ടതാണ്.ഒത്തിരി പേര്‍ക്ക് ആശ്വാസം പകരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
ലാളിത്യത്തിന്റെയും അര്‍പ്പണബോധത്തിന്റെയും പ്രതീകമായിരുന്നു അദ്ദേഹം. ഊര്‍ജസ്വലതയോടും ചുറുചുറുക്കോടും കൂടെ അവസാനനിമിഷം വരെ രാഷ്ട്രീയ ഭേദമന്യേ നാടിന്റെ വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടി അദ്ദേഹം ചെയ്ത പ്രവര്‍ത്തികള്‍ നിസ്തുലാവഹമാണ്.
അദ്ദേഹത്തോടൊപ്പം വേദികള്‍ പങ്കിട്ടപ്പോള്‍ അദ്ദേഹം പങ്കിട്ട സൗഹൃദവും, വാത്സല്യവും എന്നും മറക്കാനാകാത്ത ഓര്‍മ്മകളാണ് എനിക്ക്. അദ്ദേഹത്തിന്റെ അടുത്ത് ചെന്ന ആരെയും വെറും കയ്യോടെ പറഞ്ഞയച്ചിട്ടില്ലെന്ന് പലരും പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്.ഒരു നല്ല മനുഷ്യസ്നേഹിയേയും ആദര്‍ശവാദിയേയും ജനകീയ നേതാവിനെയുമാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ വേര്‍പാട് നമ്മെയെല്ലാം ദു:ഖത്തിലാഴ്ത്തുന്നു.കുടുംബാംഗങ്ങളുടെയും അദ്ദേഹത്തെ സ്നേഹിക്കുന്ന എല്ലാവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here