കെ സുധാകരന്റെ സംഘപരിവാർ അനുകൂല പ്രസ്താവന; തലവേദനയെന്ന് കോൺഗ്രസ്

കെ സുധാകരന്റെ സംഘപരിവാർ അനുകൂല പ്രസ്താവനകൾ പാർട്ടിക്ക് തലവേദനയെന്ന് കോൺഗ്രസ് നേതാക്കൾ. സംഘപരിവാർ അനുകൂല പ്രസ്താവനകളും നിരന്തരം നാക്കുപിഴയും നേതൃത്വത്തിൽ വലിയ അതൃപ്തിക്ക് വഴിതെളിച്ചിരിക്കുകയാണ്. ലീഗ് നേതാക്കളും ഇക്കാര്യം പരസ്യമായി തന്നെ വ്യക്തമാക്കി. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് നേതാക്കൾ അതൃപ്തി വ്യക്തമാക്കിയത്.

Also Read: എസ്എഫ്ഐ ബാനർ നീക്കാനുള്ള വി.സിയുടെ നിർദേശം തള്ളി സിൻഡിക്കേറ്റ് മെമ്പർമാർ

സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പാർലമെൻറിൽ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും ചർച്ചകൾ ഉയർന്നു. പാർലമെന്റിലെ സുരക്ഷാ വീഴ്ചയും കൂട്ട സസ്പെൻഷനും ചർച്ചയായി. കൂട്ട സസ്പെൻഷൻ കേട്ടുകേൾവി പോലുമില്ലാത്ത കാര്യമെന്നും യോഗം വിലയിരുത്തി. സഭക്ക് പുറത്ത് പ്രസ്താവന നടത്തിയ പ്രധാനമന്ത്രിക്ക് ജനങ്ങളോട് ബാധ്യതയില്ല എന്നും പാർലമെന്ററി പാർട്ടി യോഗത്തിൽ സോണിയ ഗാന്ധി പറഞ്ഞു.

Also Read: ഇടുക്കി-ചെറുതോണി ഡാമുകൾ സന്ദർശിക്കുന്നതിന് പൊതുജനങ്ങൾക്ക് അനുമതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News