നേതാക്കള്‍ തമ്മിലുള്ള ചേരിപ്പോര് ; കെപിസിസി പുനസംഘനാ ചര്‍ച്ചകള്‍ വഴിമുട്ടി

kpcc

നേതാക്കള്‍ തമ്മിലുള്ള ചേരിപ്പോര് രൂക്ഷമായതോടെ കെപിസിസി പുനസംഘനാ ചര്‍ച്ചകള്‍ വഴിമുട്ടി. സുധാകരന്‍-സതീശന്‍ കൂടിക്കാഴ്ച നടന്നില്ല. സതീശന്‍ കോക്കസിനെതിരെ യോജിച്ച നീക്കവുമായി അതൃപ്തവിഭാഗം നേതാക്കളും രംഗത്ത്. തുടര്‍നടപടിയില്‍ എഐസിസി നേതൃത്വം നിലപാട് എടുക്കാത്തതും ചര്‍ച്ചകള്‍ക്ക് തടസമായെന്നാണ് സൂചന.

ഈ മാസം തന്നെ കെപിസിസി പുനസംഘടന പൂര്‍ത്തിയാക്കുകയായിരുന്നു എഐസിസി നേതൃത്വം ലക്ഷ്യമിട്ടിരുന്നത്. ഇതിനായി ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ചര്‍ച്ചയും ആരംഭിച്ചു. പക്ഷെ സുധാകരനെ മാറ്റി സമ്പൂര്‍ണ്ണ പുനസംഘടനക്കായി വിഡി.സതീശന്‍ നീക്കം ആരംഭിച്ചതോടെ കാര്യങ്ങള്‍ മാറിമാറിഞ്ഞു. തനിക്കെതിരെയുള്ള നീക്കം മണത്ത സുധാകരന്‍ സ്ഥാനം ഒഴിയില്ലെന്ന് വ്യക്തമാക്കി. മാത്രമല്ല മുതിര്‍ന്ന നേതാക്കളടക്കം മുഴുവന്‍ പേരും സുധാകരനായി രംഗത്തെത്തി.

also read: യുഡിഎഫിന് പിന്നിൽ എസ് ഡി പി ഐയും ജമാഅത്ത് ഇസ്ലാമിയും: എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തില്‍ നിന്നുള്ള വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളും മുന്‍ കെപിസിസി അധ്യക്ഷന്‍മാരടക്കം മുഴുവന്‍ പേരുടെയും പിന്തുണ ഇക്കാര്യത്തില്‍ സുധാകരനാണ്. മാത്രമല്ല സതീശന്‍ കോക്കസിനെരെയുള്ള അതൃപ്തവിഭാഗത്തിന്റെ യോജിച്ച നീക്കമായി ഇത് മാറി. ചാണ്ടി ഉമ്മന്‍ അടക്കമുള്ള നേതാക്കള്‍ ഇത് പരസ്യമായി പറഞ്ഞതും വിഡി.സതീശനെ ലക്ഷ്യമിട്ട് തന്നെ. ഉമ്മന്‍ചാണ്ടിക്കൊപ്പം നിന്ന് ഇപ്പോള്‍ സതീശനൊപ്പം ചേര്‍ന്ന ചിലര്‍ക്കെതിരെയുള്ള പ്രതിഷേധവും ഇതിന് പിന്നിലുണ്ട്. വിവാദങ്ങള്‍ പരസ്യമായതോടെ എഐസിസി നേതൃത്വവും ചര്‍ച്ചകളില്‍ നിന്ന് പിന്മാറി. പരസ്പരമുള്ള തര്‍ക്കം കാരണം സുധാകരനും സതീശനും തമ്മിലുള്ള കൂടിക്കാഴ്ച പോലും ഇതുവരെ നടന്നിട്ടില്ല. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി നേതാക്കളുമായി ആശയം വിനിമയം നടത്തിയശേഷമെ പുനസംഘടന സംബന്ധിച്ച തുടര്‍ചര്‍ച്ചകള്‍ ആരംഭിക്കൂവെന്നാണ് വിവരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News