ജനാധിപത്യ രാഷ്ട്രീയത്തിനും മതേതര ഭാരതത്തിനും സംഭവിച്ച കനത്ത നഷ്ടമാണ് സീതാറാം യെച്ചൂരിയുടെ വേര്‍പാടെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. നിലപാടുകള്‍ കര്‍ശനമായി പറയുമ്പോഴും ആരെയും വ്യക്തിഹത്യ നടത്താത്ത രാഷ്ട്രീയ മാന്യതയുടെ പ്രകാശിത മുഖമായിരുന്നു അദ്ദേഹം. വ്യക്തിപരമായി ഏറെ അടുപ്പം ഉണ്ടായിരുന്ന അദ്ദേഹം പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്നപ്പോള്‍ അതില്‍ അംഗമായി ഒരുമിച്ച് പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ രാജ്യം ശ്രദ്ധിച്ച ഏറ്റവും പ്രമുഖമായ വ്യക്തിത്വമായിരുന്നു സഖാവ് സീതാറാം യെച്ചൂരിയുടേതെന്നും ജോസ് കെ മാണി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ALSO READ: മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ സന്നദ്ധം; പ്രഖ്യാപനവുമായി മമത ബാനര്‍ജി
സീതാറാം യെച്ചൂരിയുമായി ഉണ്ടായിരുന്നത് വിദ്യാര്‍ത്ഥി കാലം മുതലുള്ള ബന്ധമെന്ന് മുന്‍ എംപി കെ സുരേഷ് കുറുപ്പ്. അദ്ദേഹത്തിന്റെ വിയോഗം ദേശീയ രാഷ്ട്രീയത്തിന് കനത്ത നഷ്ടമാണ്. പ്രതിപക്ഷ ഐക്യ നിര രൂപപ്പെടുത്തുന്നതില്‍ വലിയ സംഭാവനയാണ് അദ്ദേഹം നല്‍കിയതെന്നും സുരേഷ് കുറുപ്പ് പറഞ്ഞു.
ALSO READ: അടിയന്തരാവസ്ഥ വാർത്തെടുത്ത കമ്മ്യൂണിസ്റ്റ്; സമരതീക്ഷ്ണമായ ജെഎൻയു നാളുകൾ
സീതാറാം യെച്ചൂരിയെ ദില്ലിയില്‍ പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത്, അദ്ദേഹം രാജ്യസഭയിലായിരുന്നെങ്കില്‍ കൂടി പലപ്പോഴും നേരിട്ട് കാണുവാനും പല ചര്‍ച്ചകളിലും ഒരുമിച്ചിരിക്കുവാനും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ മനസിലാക്കുവാനും കഴിഞ്ഞിട്ടുണ്ടെന്നും രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ സമീപന രീതിയെ വിലയിരുത്തിയാല്‍ രാഷ്ട്രീയത്തില്‍ കുലീനതയുടെയും മാന്യതയുടെയും ഒരു പ്രതീകമെന്ന നിലയില്‍ അദ്ദേഹത്തെ കാണുവാന്‍ സാധിക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here