മുനമ്പം ഭൂമി പ്രശ്‌നം സർക്കാർ ഇടപെട്ട് ഉടൻ പരിഹരിക്കണം; പൂർണ സഹകരണം വാഗ്ദാനം ചെയ്ത് മുസ്‌ലിം സംഘടനാ നേതാക്കൾ

muslim organizations meeting

ചിറായി മുനമ്പം ഭൂമി പ്രശ്‌നം സർക്കാർ ഇടപെട്ട് ഉടൻ പരിഹരിക്കണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചു ചേർത്ത മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു. സാമുദായിക സ്പർധയുണ്ടാകുന്ന അവസ്ഥയിലേക്ക് പോകാതെ നിയമപരമായും വസ്തുതാപരമായും സർക്കാർ വിഷയം പരിഹരിക്കാൻ മുൻകൈയെടുക്കണം. വർഷങ്ങളായി അവിടെ താമസിക്കുന്ന ആളുകൾക്ക് അവർ താമസിക്കുന്ന ഭൂമി സംബന്ധമായ പ്രശ്‌നത്തിന് രമ്യമായ പരിഹാരം കാണണം. സമൂഹത്തിൽ വിദ്വേഷമുണ്ടാക്കുന്ന എന്ന ലക്ഷ്യത്തോടെ ചില സ്വാർത്ഥ താൽപര്യക്കാർ പ്രവർത്തിക്കുന്നത് മതസൗഹാർദ്ദത്തെ ദോഷകരമായി ബാധിക്കും.

Also Read; ഡോ. എപിജെ അബ്ദുൽ കലാം കേരളീയം മാധ്യമ പുരസ്കാരം; മികച്ച കറണ്ട് അഫയേഴ്സ് റിപ്പോർട്ടർക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി കൈരളി ടിവി ചീഫ് റിപ്പോർട്ടർ കെഎം ഉമേഷ്

പ്രസ്തുത ഭൂമിയുടെ ആധാരത്തിന്റെ നിയമപരമായ വ്യാഖ്യാനം സംബന്ധിച്ചുള്ള തർക്കം വഖഫ് ഭേദഗതി ബില്ലിലൂടെ പരിഹരിക്കാൻ കഴിയില്ല എന്നിരിക്കെ, ഭരണഘടനാവിരുദ്ധമായ ബില്ലിനെ ന്യായീകരിക്കാനായി ഈ തർക്കത്തെ സ്ഥാപിത താൽപര്യക്കാർ ഉപയോഗപ്പെടുത്തുകയാണ്. ഏത് പരിതസ്ഥിതിയിലും മതസൗഹാർദ്ദം മുറുകെ പിടിക്കുന്ന കേരള സമൂഹത്തിന് ഇതൊരു കളങ്കമാണ്. നീണ്ടുപോകുന്ന കോടതി നടപടികൾ ഒഴിവാക്കി കോടതിക്ക് പുറത്ത് ഒത്തുതീർപ്പിലെത്താൻ സർക്കാർ നടപടികൾ തുടങ്ങണമെന്നും അതിനായി സർക്കാർ നേരിട്ടോ ഒരു കമ്മിഷൻ മുഖേനയോ ബന്ധപ്പെട്ട് സത്വര നടപടികൾ സ്വീകരിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. സമവായത്തിലെത്താനുള്ള പരിശ്രമങ്ങൾക്കും തുടർന്ന് സർക്കാർ സ്വീകരിക്കുന്ന തീരുമാനങ്ങൾക്കും മുസ്‌ലിം സംഘടനകൾ പൂർണ സഹകരണം വാഗ്ദാനം ചെയ്തു.

Also Read; തൃശൂരിൽ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൈയ്യേറ്റം

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പികെ കുഞ്ഞാലിക്കുട്ടി ആമുഖപ്രഭാഷണം നടത്തി. അഡ്വ. പിഎംഎ സലാം സ്വാഗതം പറഞ്ഞു. മുസ്‌ലിംലീഗ് നേതാക്കളായ ഇടി മുഹമ്മദ് ബഷീർ എംപി, ഡോ. എംകെ മുനീർ എംഎൽഎ വിവിധ സംഘടനാ പ്രതിനിധികളായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി (സമസ്ത കേരള ജംഇയ്യത്തുൽ ഉലമ), ടിപി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈൻ മടവൂർ, എഐ മജീദ് സ്വലാഹി, എ അസ്ഗറലി (കെഎൻഎം), പ്രൊഫ. എകെ അബ്ദുൽ ഹമീദ് (കേരള മുസ്‌ലിം ജമാഅത്ത്), പി. മുജീബ് റഹ്‌മാൻ, ശിഹാബ് പൂക്കോട്ടൂർ (ജമാഅത്തെ ഇസ്ലാമി), സിപി ഉമർ സുല്ലമി, അഡ്വ. ഹനീഫ് (കെഎൻഎം മർക്കസുദ്ദഅ്‌വ), കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, കെ സജ്ജാദ് (വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ), ഇപി അഷ്‌റഫ് ബാഖവി (സംസ്ഥാന കേരള ജംഇയ്യത്തുൽ ഉലമ), വിപി അബ്ദുറഹ്‌മാൻ (എംഇഎസ്), അഡ്വ. പികെ അബൂബക്കർ, കെഎം മൻസൂർ അഹമ്മദ് (എംഎസ്എസ്), ഫാറൂഖ് കോളേജ് പ്രതിനിധികളായ പ്രൊഫ. ഇപി ഇമ്പിച്ചിക്കോയ, ഡോ. കുട്ട്യാലിക്കുട്ടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News