‘കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാത്രമല്ല ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റങ്ങള്‍ക്കാകെ കനത്ത നഷ്ടമാണ് യെച്ചൂരിയുടെ വിയോഗം’: കെ രാധാകൃഷ്ണന്‍ എം പി

sitaram yechury last tweets

സീതാറാം യെച്ചൂരിയുടെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു മാത്രമല്ല ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റങ്ങള്‍ക്കാകെ കനത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് കെ രാധാകൃഷ്ണന്‍ എം പി പറഞ്ഞു. അടിയന്തരവാസ്ഥയുടെ ഭീകരതയെ നിര്‍ഭയം നേരിട്ട വിപ്ലവകാരയില്‍ നിന്ന് രാജ്യമാകെ ബഹുമാനിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാവായി സഖാവ് യെച്ചൂരി മാറിയിരുന്നു. ധൈഷണികതയും നേതൃപാടവവും ഒരുപോലെ കൈമുതലായിരുന്ന സഖാവ് സംഘാടകന്‍ എന്ന നിലയില്‍ ഇന്ത്യാ മുന്നണിയുടെ എല്ലാമെല്ലാമായിരുന്നു. പാര്‍ലമെന്‍് അംഗമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ രാജ്യസഭ പ്രവര്‍ത്തന അനുഭവങ്ങള്‍ പങ്കുവച്ചിരുന്നത് മികവുറ്റ പാഠമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:  യെച്ചൂരിയുടെ ഓര്‍മകളില്‍ എകെജി സെന്റര്‍; പാര്‍ട്ടി പതാക താഴ്ത്തി

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും ശക്തനായ നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്നും ഏത് പ്രതിസന്ധിയും തരണം ചെയ്യാനുള്ള അടവുകള്‍ കൃത്യമായി അറിയുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. അറിവും അനുഭവ പാഠവവും ഉള്ള വ്യക്തി. വലിയ വൈകാരിക ബന്ധമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നത്. ഇത്ര പെട്ടെന്ന് അദ്ദേഹം നമ്മെ വിട്ടു പോകുമെന്ന് പ്രതീക്ഷിച്ചില്ല. അഗാധമായ പാണ്ഡിത്യവും രാഷ്ട്രീയ വിവേകവുമുള്ള വ്യക്തിയായിരുന്നു അദ്ദേഹമെന്നും പന്ന്യന്‍ രവീന്ദ്രന്‍ അനുശോചിച്ചു.

ALSO READ: പോരാട്ടഭൂമിയിലെ സഹപ്രവർത്തകന് അന്ത്യാഭിവാദ്യങ്ങൾ; ആനി രാജ

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖമായിരുന്നു സീതാറാം യെച്ചൂരിയെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രാജ്യത്തെ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തെ ചെറുത്ത് നിര്‍ത്തുന്നതില്‍ സീതാറാം യെച്ചൂരിയുടെ രചനകളും പ്രസംഗങ്ങളും ഏറെ സഹായകമായി. ന്യൂനപക്ഷ രാഷ്ട്രീയത്തോട് അനുഭാവപൂര്‍വ്വ മായ നിലപാട് സ്വീകരിച്ച വ്യക്തിത്വമായിരുന്നു സീതാറാം യെച്ചൂരിയെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘ഇന്ദിരാഗാന്ധിയുടെ മുന്നില്‍ സധൈര്യം സംസാരിക്കുന്ന ആ വിദ്യാര്‍ത്ഥിനേതാവിന്റെ ചിത്രം നല്‍കിയ ആവേശം പറഞ്ഞറിയിക്കാനാവില്ല’: സ്പീക്കര്‍ എ എന്‍ ഷംസീര്‍

നഷ്ടമായത് മുസ്ലിം ലീഗിന്റെ അടുത്ത സുഹൃത്തിനെയാണെന്നും വര്‍ഗീയതെക്കെതിരെ മുഖം നോക്കാതെ ശബ്ദിച്ച നേതാവായിരിന്നു യെച്ചൂരിയെന്ന് ഹാരിസ് ബീരാന്‍ എംപി അനുശോചിച്ചു. വെറുപ്പിന്റെ രാഷ്ട്രീയം നമ്മുടെ രാജ്യത്തിന്റെ മതേതര സ്വഭാവത്തെ കാര്‍ന്ന് തിന്നുമ്പോള്‍ മതേതര ജനാധിപത്യ ചേരിയുടെ ആശ്വാസമായിരുന്നു സീതാറാം യെച്ചൂരിയെന്നും തന്റെ കമ്മ്യൂണിസ്റ്റ് ആശയങ്ങളെ നെഞ്ചേറ്റുമ്പോഴും ഇതര രാഷ്ട്രീയ സാമൂഹിക പ്രത്യയശാസ്ത്രങ്ങളെ അംഗീകരിക്കാനും ബഹുമാനിക്കാനും യെച്ചൂരി ഒരിക്കല്‍പോലും മടി കാണിച്ചിരുന്നില്ലന്നും ഹാരിസ് ബീരാന്‍ എം പി അനുശോചിച്ചു.

ഇന്ത്യ മുന്നണിയുടെ പ്രമുഖനായ നേതാവിനെയാണ് നിര്‍ണായകമായി ഘട്ടത്തില്‍ നഷ്ടമായിരിക്കുന്നതെന്ന് പി കെ കുഞ്ഞാലികുട്ടി പ്രതികരിച്ചു. ദേശീയ രാഷ്ട്രീയത്തില്‍ മതേതര ചേരിയുടെ ശക്തനായ വക്താവാണ് അദ്ദേഹമെന്നും രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയും വിശ്വാസത്തില്‍ എടുത്തിരുന്ന നേതാവെന്നും അദ്ദേഹം പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News