‘കൈ’ ചോരുന്നു കോണ്‍ഗ്രസ് അറിയുന്നുണ്ടോ? യാത്ര തുടങ്ങി, കൊഴിഞ്ഞു പോകും തുടങ്ങി!

കൊഴിഞ്ഞു പോക്കുകള്‍ കോണ്‍ഗ്രസില്‍ പുതിയ കാര്യമല്ല. പക്ഷേ ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിച്ചപ്പോള്‍ തന്നെ അമ്പത്തിയഞ്ച് വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധമാണ് പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മിലിന്ദ് ദേവ്‌റ അവസാനിപ്പിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊഴിഞ്ഞു പോക്കുകള്‍ക്ക് ഇനിയും സാധ്യത ഏറെയാണ്.

ALSO READ: മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം: മുഖ്യപ്രതി പിടിയില്‍, ഒളിച്ചിരുന്നത് ചുടുകാട്ടില്‍

നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തയ്യാറെടുപ്പുകള്‍ നടന്നപ്പോഴും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആദ്യഘട്ട ജോഡോ യാത്ര നടക്കുമ്പോഴും പലരും പാര്‍ട്ടി വിട്ടിരുന്നു. മണിപ്പൂരില്‍ നിന്നും ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കുമ്പോള്‍  ദേവ്‌റ ഏക്‌നാഥ് ഷിന്‍ഡേ നയിക്കുന്ന ശിവസേനയിലേക്കാണ് ചേക്കേറിയത്. മിലിന്ദ് ദേവ്‌റ രാഹുല്‍ പാളയത്തില്‍ നിന്നും മറ്റൊരിടത്തേക്ക് ചേക്കറിയവരില്‍ അവസാനയാളാണ്. പ്രധാനപ്പെട്ട സാഹചര്യങ്ങളില്‍ സ്വന്തം പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കി പോയ പ്രമുഖന്മാരുടെ പട്ടിക വീണ്ടും നീളുകയാണെന്നര്‍ത്ഥം.

ALSO READ: നെയില്‍പോളിഷും ബാറ്ററികളും നല്‍കി ഒന്നരവയസുകാരിയെ കൊന്നു; യുഎസില്‍ 20കാരി പിടിയില്‍

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി കോണ്‍ഗ്രസ് വിട്ടിട്ട് ഒരു വര്‍ഷമാകുമ്പോഴാണ് മിലിന്ദ് ദേവ്‌റയുടെയും ചുവടുമാറ്റം. ബിജെപിക്കെതിരെ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് കടുത്ത വിമര്‍ശനങ്ങള്‍ നടത്തുന്ന വേളയിലായിരുന്നു അനില്‍ ആന്റണി ക്രിയാത്മകമായ എന്തെങ്കിലും ചെയ്യാന്‍ ഇതേ മാര്‍ഗമുള്ളെന്ന് വിശദീകരിച്ച് കോണ്‍ഗ്രസിനെ കൈയൊഴിഞ്ഞത്. ഗുജറാത്തില്‍ നിന്നുമുണ്ടായി പ്രമുഖരുടെ കൊഴിഞ്ഞുപോക്ക്. ഗുജറാത്ത് രാധന്‍പുരില്‍ കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന അല്‍പേഷ് ഠാക്കൂര്‍, 2019ലാണ് കളംമാറി ചവിട്ടിയത്. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോട് പോരാടി തോറ്റെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ വിജയിച്ചു. മറ്റൊരു പ്രധാന ‘കൈ’വിടല്‍ പട്ടേല്‍ വിഭാഗം നേതാവും കോണ്‍ഗ്രസ്  മുന്‍ വര്‍ക്കിംഗ് പ്രസിഡന്റുമായ ഹാര്‍ദിക് പട്ടേലിന്റേതായിരുന്നു. 2022ലായിരുന്ന കോണ്‍ഗ്രസുമായുള്ള ബന്ധം പട്ടേല്‍ ഉപേക്ഷിച്ചത്. പട്ടേല്‍ ഒരുമാസത്തിനുള്ളില്‍ ബിജെപിയിലെത്തി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ ചേര്‍ന്ന പട്ടേല്‍ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താല്‍പര്യമില്ലെന്ന കാരണത്തിലാണ് പാര്‍ട്ടി വിട്ടത്.

ALSO READ: ഓഡിബിള്‍ ജീവനക്കാരെ ആമസോണ്‍ പിരിച്ചുവിടുന്നു

നീണ്ട 46 വര്‍ഷമായി കോണ്‍ഗ്രസ് അംഗമായിരുന്ന അശ്വിനി കുമാറിന്റെ ആരോപണം തന്നെ പാര്‍ട്ടിയിലെ ചിലര്‍ ഒതുക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു. 2022ലെ പഞ്ചാബ് തെരഞ്ഞെടുപ്പ് സമയം അദ്ദേഹം കോണ്‍ഗ്രസ് വിട്ടു. സോണിയാ ഗാന്ധിയുടെ വിശ്വസ്തരിലൊരാളായിരുന്നു അദ്ദേഹം. അശ്വിനി വൈഷ്ണവിനൊപ്പം 2022ല്‍ തന്നെ പാര്‍ട്ടിവിട്ട നേതാവാണ് പഞ്ചാബ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ഝാക്കര്‍. പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ചരണ്‍ജിത് സിംഗ് ഛന്നിക്കെതിരെ പരസ്യപ്രസ്താവന നടത്തിയതിന്റെ പേരില്‍ ഝാക്കറിനെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തിരുന്നു, ഇപ്പോള്‍ അദ്ദേഹം ബിജെപിയിലാണ്.

ALSO READ: നെയില്‍പോളിഷും ബാറ്ററികളും നല്‍കി ഒന്നരവയസുകാരിയെ കൊന്നു; യുഎസില്‍ 20കാരി പിടിയില്‍

2020ല്‍ മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ചാണ് മുന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന മാധവറാവു സിന്ധ്യയുടെ മകനായ ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലെത്തിയത്. ഇതോടെ ബിജെപിക്ക് മധ്യപ്രദേശില്‍ ഭരണം ഉറപ്പിക്കാന്‍ കഴിഞ്ഞു. കോണ്‍ഗ്രസിനെ നന്നാക്കാന്‍ സോണിയയ്ക്ക് കത്തയച്ച ജി23 സംഘത്തിലെ പ്രധാന നേതാവായിരുന്നു ജിതിന്‍ പ്രസാദ. 2021 ജൂണിലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കേ അദ്ദേഹം ബിജെപിലേക്കെത്തി. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണം പ്രിയങ്കാ ഗാന്ധി ഏറ്റെടുത്തതോടെ തന്നെ ഒതുക്കിയെന്ന് ആരോപിച്ച് 2022ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ പ്രമുഖ നേതാവാണ് ആര്‍പിഎന്‍ സിംഗ്. അങ്ങനെ തെരഞ്ഞെടുപ്പുകാലം വരുമ്പോള്‍ മറ്റിടങ്ങളിലേക്ക് ചേക്കേറുന്നവര്‍ക്ക് മാതൃകയായ ഇവരുടെ പട്ടികയിലേക്കാണ് മിലിന്ദ് ദേവ്‌റയുടെ പേരു കൂട്ടിച്ചേര്‍ക്കപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News