സിപിഐഎം നേതാവ് കെ എസ് ശങ്കരന്റെ വിയോഗം; അന്ത്യാഞ്ജലി അർപ്പിച്ച് പ്രവർത്തകരും നേതാക്കളും

തൃശൂരിലെ സിപിഐ എമ്മിൻ്റെയും കർഷകത്തൊഴിലാളി പ്രസ്ഥാനത്തിൻ്റെയും നേതാവായിരുന്ന കെ എസ് ശങ്കരന് കമ്യൂണിസ്റ്റ് നേതാക്കളുടെയും സഖാക്കളുടെയും ധീരോജ്ജ്വലമായ അന്ത്യാഞ്ജലി. വടക്കാഞ്ചേരി ഏരിയാ കമ്മറ്റി ഓഫീസിൽ നടന്ന പൊതുദർശനത്തിൽ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ, സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ്, ജില്ലാ എൽഡിഎഫ് കൺവീനർ കെ വി അബ്ദുൽ ഖാദർ, എസി മൊയ്തീൻ എംഎൽഎ, സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് തുടങ്ങിയവരും ജില്ലയിലെ മറ്റ് കമ്മ്യൂണിസ്റ്റ് നേതാക്കളും പാർട്ടി പ്രവർത്തകരും അന്ത്യാഭിവാദ്യം അർപ്പിച്ചു. പൊതുദർശനത്തിനുശേഷം നാലുമണിയോടെ മൃതദേഹം പാമ്പാടി ഐവർ മഠത്തിൽ സംസ്കരിച്ചു. പറവൂരിൽ മകളുടെ വീട്ടിൽ വെച്ച് പുലർച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News