കെഎസ്‍യു ക്യാമ്പിലെ തമ്മില്‍ത്തല്ല്; നേതൃത്വത്തിന് വീഴ്ചയെന്ന് കെപിസിസി അന്വേഷണ കമ്മീഷന്‍

കെഎസ്‍യു ക്യാമ്പിലെ തമ്മില്‍ത്തല്ല് വിഷയത്തിൽ നേതൃത്വത്തിന് വീഴ്ചയെന്ന് കെപിസിസി അന്വേഷണ കമ്മീഷന്‍. സംഭവത്തിൽ ഗുരുതര അച്ചടക്ക ലംഘനം നടന്നു, തമ്മില്‍ത്തല്ല് ഉണ്ടായെന്നും കമ്മീഷന്‍. വിഷയത്തെ സംബന്ധിച്ച റിപ്പോർട്ട് നാളെ കെപിസിസി അധ്യക്ഷന് സമർപ്പിക്കും.

Also Read; മൂന്നാറിൽ നടുറോഡിൽ വീണ്ടും പടയപ്പ; വാഹന യാത്രികർ രക്ഷപ്പെട്ടത് തലനാരിഴക്ക്

കെപിസിസിയുമായി കൂടിയാലോചിക്കാതെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കെഎസ്‍യു സംസ്ഥാന പ്രസിഡന്റിന്റെ വാദം തള്ളിയാണ് അന്വേഷണ റിപ്പോർട്ട്‌ പുറത്തുവന്നത്. കെപിസിസി പ്രസിഡന്റിനെ ക്യാമ്പിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ഇത് വിഭാഗീയതയുടെ ഭാഗമെന്നും കണ്ടെത്തൽ.

Also Read; റിമാൽ ചുഴലിക്കാറ്റ് തീവ്ര ശക്തിയോടെ രാത്രി തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

ക്യാമ്പ് നടത്തിപ്പിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു, സംസ്ഥാന ഭാരവാഹികൾ തന്നെ സംഘർഷത്തിന്റെ ഭാഗമായി. ക്യാമ്പ് നടത്തിപ്പ് കെപിസിസിയുമായി ആലോചിച്ചിട്ടില്ല. കെ സുധാകരനെ ക്ഷണിച്ചെന്നായിരുന്നു കെഎസ്‍യു സംസ്ഥാന പ്രസിഡന്റ്‌ മാധ്യമങ്ങളോട് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News