വയനാടിനെ വീണ്ടെടുക്കാന്‍ സൗജന്യ സേവനം വാഗ്ദാനം ചെയ്ത് മുംബൈയിലെ പ്രമുഖ ആര്‍ക്കിടെക്റ്റ്. വയനാട് പുനര്‍നിര്‍മ്മാണം ശാസ്ത്രീയമായിരിക്കണം. പഠനവും ആശയവും മാസ്റ്റര്‍ പ്ലാനും ഏകോപനവും സൗജന്യമായി നല്‍കാന്‍ തയ്യാറെന്ന് മുംബൈ മലയാളി ആര്‍ക്കിടെക്റ്റ് പറഞ്ഞു.
മുംബൈയിലെ പ്രമുഖ ആര്‍ക്കിടെക്റ്റ് സുരേഷ് ബാബുവാണ് വയനാടിനെ വീണ്ടെടുക്കാന്‍ ശാസ്ത്രീയമായ പഠനവും ആശയവും മാസ്റ്റര്‍ പ്ലാനും മേല്‍നോട്ടവുമെല്ലാം സൗജന്യമായി നല്‍കാമെന്ന വാഗ്ദാനവുമായി മുന്നോട്ടു വന്നത്.
ദുര്‍ബലമായ ഭൂപ്രകൃതിയുള്ള വയനാട്ടില്‍ നടക്കുന്ന പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായിരിക്കണമെന്നും സുരേഷ് ബാബു സൂചിപ്പിച്ചു.
കാമാത്തിപ്പുരയുടെ മുഖം മിനുക്കാന്‍ മലയാളി ആര്‍ക്കിടെക്റ്റ്
മുംബൈയുടെ ഹൃദയഭാഗത്ത് ഒരു അപശകുനം പോലെ സ്ഥിതി ചെയ്യുന്ന കാമാത്തിപുരയുടെ വികസന ചര്‍ച്ചകള്‍ കാലങ്ങളായി നടന്നു വരികയാണെങ്കിലും ഇപ്പോഴാണ് തീരുമാനമായത്
മഹാരാഷ്ട്ര ഹൌസിങ് ആന്‍ഡ് ഏരിയ ഡെവലപ്പ്‌മെന്റ് അതോറിറ്റിയാണ് സുരേഷ് ബാബു സമര്‍പ്പിച്ച കാമാത്തിപുരയുടെ നവീകരണ പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചത്.
പഴയ കെട്ടിടങ്ങളും ചെറിയ ചാലുകളും പൊളിച്ചു നീക്കി ആധുനീക താമസ സമുച്ചയങ്ങളും മള്‍ട്ടി സ്‌പെഷ്യലിറ്റി ആശുപത്രിയും, അന്താരാഷ്ട്ര വിദ്യാഭ്യാസ കേന്ദ്രങ്ങളും, പാര്‍ക്കും പടുത്തുയര്‍ത്തിയാണ് കാമാത്തിപുര മുഖം മിനുക്കാന്‍ തയ്യാറെടുക്കുന്നത്
ചുറ്റും നഗര വികസനം നടന്നു കൊണ്ടിരിക്കുമ്പോഴും ഒറ്റപ്പെട്ട് കിടന്നിരുന്ന കാമത്തിപുരയെ ഇതൊന്നും ബാധിച്ചിരുന്നില്ല. നഗരം അര്‍ഹിക്കുന്ന സ്വകാര്യത നല്‍കി കാമാത്തിപുരയെ പരിരക്ഷിച്ചു പൊന്നു. എന്നാല്‍ ജീര്‍ണിച്ച പഴയ കെട്ടിടങ്ങളും ചാലുകളും ശുഷ്‌കിച്ച വരുമാനവുമാണ് ഈ പ്രദേശത്തെ കെട്ടിട ഉടമകളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്
മുംബൈയിലെ ചുവന്ന തെരുവില്‍ നൂറ്റാണ്ടുകളായി വേശ്യാവൃത്തി നടക്കുന്നുണ്ട്. ഇന്ത്യയില്‍ കല്‍ക്കത്ത, ചെന്നൈ കൂടാതെ നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു പോലും പെണ്‍കുട്ടികള്‍ ഇവിടെക്ക് എത്തിപ്പെട്ടിരുന്നു. ചതിക്കുഴിയില്‍ പെട്ട് ചുവന്ന തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നവരും നിരവധിയാണ്.
നേരത്തെ അര ലക്ഷം പേരോളം ഉണ്ടായിരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ലൈംഗിക രോഗങ്ങള്‍ വ്യാപകമായതോടെ ഇവിടേക്കുള്ള വരവ് കുറഞ്ഞു. പിന്നീട് കോവിഡ് മഹാമാരിക്കാലമാണ് ഇവരുടെയെല്ലാം ജീവിതത്തെ തകിടം മറിച്ചത്. ഇതോടെ അവശേഷിക്കുന്നവരില്‍ വലിയൊരു ഭാഗം മുംബൈയുടെ പ്രാന്തപ്രദേശങ്ങളിലേക്ക് കൂടുമാറി.
മുംബൈയിലെ ചുവന്ന തെരുവ് എന്നറിയപ്പെടുന്ന കാമാത്തിപുര നവീകരണത്തിന് തയ്യാറെടുക്കുമ്പോള്‍, വേശ്യാവൃത്തിക്ക് പേര് കേട്ട സ്ഥലത്തെ പരിസരവാസികളും കുപ്രസിദ്ധിയില്‍ നിന്നും മോചനം ലഭിക്കുമെന്ന വലിയ പ്രതീക്ഷയിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here