തലസ്ഥാനത്ത് വീണ്ടും ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേള കൂടി അരേങ്ങേറുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒട്ടനവധി നിസിമാ ആസ്വാദകരാണ് സിനിമകള്‍ കാണാനായി തിരുവനന്തപുരത്തേക്ക് ഒഴുകിയെത്തുന്നത്. പുതിയ സിനിമകള്‍ ആസ്വദിക്കുന്നതിനോടൊപ്പം പഴയ സൗഹൃദങ്ങള്‍ പുതുക്കാനും ഐഎഫ്എഫ്‌കെയെക്ക് എത്തുന്നവര്‍ നിരവധിയാണ്.
മറ്റു വര്‍ഷങ്ങളിലെ ചിലച്ചിത്ര മേളകളില്‍ നിന്നും ഇത്തവണത്തെ ഐഎഫ്എഫ്‌കെയെ വ്യത്യസ്തമാക്കുന്നത് മലയാള സിനിമയുടെ മികവാണ്. മറ്റ് വിദേശ ഭാഷാ സിനിമകളോടൊപ്പം കിടപിടിക്കാനുതകുന്ന തരത്തില്‍ മലയാള സിനിമ വളര്‍ന്നുവെന്ന് സിനിമാസ്വാദകര്‍ ഒരേ സ്വരത്തില്‍ പറയുന്നുണ്ട്. ഒട്ടും ലാഗടിപ്പിക്കാതെ ഓരോരുത്തരേയും പിടിച്ചിരുത്താന്‍പാകത്തില്‍ മലയാള സിനിമ മാറിക്കഴിഞ്ഞെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍.
ALSO READ; വൈവിധ്യം, നിലവാരം എന്നിവ കൊണ്ട് രാജ്യത്തെ ഏറ്റവും മികച്ച മേളയാണ് ഐഎഫ്എഫ്കെ എന്ന് എന്‍എസ് മാധവന്‍
മറ്റ് ഭാഷകളിലുള്ള സിനിമകളും ഇത്തവണ ഒരുപാട് മികച്ചത് തന്നെയാണെന്നും പ്രേക്ഷകര്‍ പറയുന്നു. ഓരോ സിനിമ കാണുമ്പോഴും വീണ്ടും വീണ്ടും മറ്റ് സിനിമകള്‍ കാണാന്‍ നമ്മളെ പ്രേരിപ്പിക്കുന്ന വിധത്തിലാണ് ഓരോ ചിത്രങ്ങളും നിര്‍മിച്ചിരിക്കുന്നതെന്നും അഭിപ്രായമുണ്ട്. ഓരോ സിനിമ നല്‍കുന്ന വിശ്വല്‍ ട്രീറ്റും ഗ്രാഫിക്‌സും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുമെല്ലാം ആരാധകര്‍ക്ക് വളരെ മികച്ച ദൃശ്യാനുഭവമാണ് നല്‍കുന്നതെന്ന് സിനിമ ആരാധകര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നുണ്ട്.
രാവിലെ ഒന്‍പത് മണിക്കാണ് ഐഎഫ്എഫ്‌കെയില്‍ ആദ്യ സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ആദ്യ സിനിമ കാണാനായി മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ തിയേറ്ററുകളിലെത്തി കാത്തുനില്‍ക്കുന്നവരെയാണ് നമുക്ക് ഓരോ തിയേറ്ററുകളിലും കാണാന്‍ സാധിക്കുക. അടുത്ത വര്‍ഷവും ഉറപ്പായും ഐഎഫ്എഫ്‌കെയ്ക് എത്തുമെന്ന ഉറപ്പാണ് ഓരോ സിനിമ ആസ്വാദകരും നല്‍കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here