ഇന്ത്യയിലെ എസ്‌യുവി രാജാക്കന്‍മാര്‍ ഇവയൊക്കെയാണ്

ഇന്ത്യയില്‍ നിന്ന് വാങ്ങാനാവുന്ന 5 പ്രമുഖ എസ്‌യുവികള്‍ ഇവയൊക്കെയാണ്:-

1. മഹീന്ദ്ര ഥാര്‍

ഇന്ത്യന്‍ വിപണിയില്‍ 11.25 ലക്ഷം രൂപ മുതല്‍ മഹീന്ദ്ര ഥാര്‍ ലഭ്യമാകും. ഡിസൈന്‍, സവിശേഷതകള്‍, ഉപകരണങ്ങള്‍, പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ എന്നിവ കണക്കിലെടുത്ത് മഹീന്ദ്ര ഥാറില്‍ അപ്ഡേറ്റുകള്‍ കൊണ്ടുവന്നിരുന്നു. ഇത് എസ്‌യുവിയെ കൂടുതല്‍ സ്‌റ്റൈലിഷ് മാത്രമല്ല മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ കഴിവുമുള്ളതാക്കാന്‍ സഹായിക്കുന്നു.

2. മഹീന്ദ്ര സ്‌കോര്‍പ്പിയോ

ക്ലാസിക് ലുക്ക്, മികച്ച ഇന്ധനക്ഷമത എന്നിവയൊക്കെയാണ് മഹീന്ദ്ര സ്‌കോര്‍പ്പിയോയുടെ പ്രത്യേകതകള്‍. സ്‌റ്റൈലിഷ് ലുക്കുള്ള മഹീന്ദ്ര സ്‌കോര്‍പ്പിയോ 13.58 ലക്ഷം മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും.

ALSO READ:മൂന്ന് പേരും നിർബന്ധമായും ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിച്ച കഥാപാത്രങ്ങളാണ്, അവർ കറക്റ്റ് ഫിറ്റാണ്’: വിനീത് ശ്രീനിവാസൻ

3.ടൊയോട്ട ഫോര്‍ച്ച്യൂണര്‍

എലെഗന്റ് ആന്‍ഡ് പോഷ് ലുക്കുള്ള ടൊയോട്ട ഫോര്‍ച്ച്യൂണര്‍ 33.43 ലക്ഷം രൂപ മുതല്‍ ലഭ്യമാകും. പവറിനൊപ്പം മികച്ച മൈലേജും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്.

4.മഹീന്ദ്ര എക്‌സ്‌യുവി700

മഹീന്ദ്ര എക്‌സ്‌യുവി700ന് ഇന്ത്യന്‍ വിപണിയില്‍ 13.99 ലക്ഷം രൂപ മുതലാണ് സ്റ്റാര്‍ട്ടിങ് വില. ക്രാഫ്റ്റ് ചെയ്ത രൂപങ്ങള്‍, മനോഹരമായ ഇന്റീരിയറുകള്‍, അസാധാരണമായ യാത്രാ സുഖം എന്നിവയൊക്കെയാണ് മഹീന്ദ്ര എക്‌സ്യുവി700 ന്റെ പ്രത്യേകതകള്‍.

5.മഹീന്ദ്ര ബൊലേറോ

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര നിരയില്‍ ഏറ്റവും ഫാന്‍ബേസുള്ള മോഡലാണ് ബൊലേറോ. മള്‍ട്ടി യൂട്ടിലിറ്റി വാഹനമെന്ന് അറിയപ്പെടുന്ന ബൊലേറോയ്ക്ക് 9.89 ലക്ഷം രൂപ മുതലാണ് ഇന്ത്യന്‍ വിപണിയിലെ സ്റ്റാര്‍ട്ടിങ് വില.

ALSO READ:കൂടെ പ്രവർത്തിച്ച ‘അതി ഭീകരൻമാരായ ആർട്ടിസ്റ്റുകളെയും കലാപ്രവർത്തകരെയും’ പരിചയപ്പെടുത്തി അജയൻ ചാലിശ്ശേരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News