സുപ്രീംകോടതി അഭിഭാഷകനും ദില്ലി കെ.എം.സി.സി പ്രസിഡന്റുമായ ഹാരിസ് ബീരാന്‍ കാല്‍നൂറ്റാണ്ട് കാലമായി രാജ്യതലസ്ഥാനത്ത് സ്ഥിര താമസമാക്കി ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിനും നിയമ പരിരക്ഷക്കുമായി പോരാടുന്ന വ്യക്തിത്വമാണ്. പൗരത്വ ഭേദഗതി നിയമം പോലെയുള്ള സുപ്രധാന വിഷയങ്ങളില്‍ മുസ്ലിം ലീഗിന് വേണ്ടി സുപ്രീം കോടതിയില്‍ നിലകൊണ്ട ഹാരിസ് ബീരാന്‍ എം.എസ്.എഫിലൂടെയാണ് സംഘടനാ രംഗത്തെത്തുന്നത്. എറണാകുളം ജില്ലയിലെ ആലുവ സ്വദേശിയാണ്. എറണാകുളം മഹാരാജാസ് കോളേജില്‍ എം.എസ്.എഫ് യൂണിറ്റ് പ്രസിഡന്റായിരുന്നു. എറണാകുളം ലോ കോളേജിലും എം.എസ്.എഫിന് വേണ്ടി രംഗത്തുണ്ടായിരുന്ന ഹാരിസ് ബീരാന്‍ 1998 മുതല്‍ ദില്ലി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
ALSO READ:അഡ്വ. ഹാരിസ് ബീരാൻ ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥി; തീരുമാനം ലീഗ് നേതൃയോഗത്തിൽ
2011 മുതല്‍ ദില്ലി കെ.എം.സി.സി പ്രസിഡന്റാണ്. ദേശീയ തലത്തില്‍ മുസ്ലിം ലീഗിന്റെ സംഘാടനത്തിന് വേണ്ടിയും ദേശീയ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഹാരിസ് ബീരാന്‍ രംഗത്തുണ്ട്. ദില്ലി കലാപം ഉള്‍പ്പെടെ നിരവധി പ്രതിസന്ധി ഘട്ടങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഇരകള്‍ക്ക് സാന്ത്വനമെത്തിക്കുന്നതിനും മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചു. അബ്ദുന്നാസര്‍ മഅ്ദനിക്കും സിദ്ദീഖ് കാപ്പനും നീതി ലഭ്യമാക്കുന്നതിന് ഹാരിസ് ബീരാന്‍ നടത്തിയ നിയമ പോരാട്ടം ശ്രദ്ധേയമായിരുന്നു. കപില്‍ സിബലിനെ പോലുള്ള മുതിര്‍ന്ന അഭിഭാഷകരോടൊപ്പം യു.എ.പി.എ ദുരുപയോഗത്തിനെതിരായ നിയമ യുദ്ധത്തെ മുന്നില്‍നിന്ന് നയിച്ചു. മുസ്ലിംലീഗിന്റെ പേര് മാറ്റണമെന്ന ഹര്‍ജിക്കെതിരെയും മുത്തലാഖ് ബില്‍, ഹിജാബ്, ലൗ ജിഹാദ് തുടങ്ങിയ വിഷയങ്ങളിലും ഹാരിസ് ബീരാന്‍ നടത്തിയ നിയമപരമായ ഇടപെടലുകള്‍ ദേശീയ രാഷ്ട്രീയത്തില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റി.
ALSO READ:തുടരുന്ന നാടകം; തൃശൂർ ഡിസിസി പ്രസിഡന്‍റും യുഡിഎഫ് ചെയര്‍മാനും രാജിവെച്ചു
പ്രവാസി വോട്ടവകാശത്തിന് വേണ്ടിയും ജാതി സെന്‍സസ് നടപ്പാക്കുന്നതിനും ഹാരിസ് ബീരാന്‍ നിയമപോരാട്ടം നടത്തി. ഓള്‍ ഇന്ത്യ ലോയേഴ്സ് ഫോറം ദേശീയ കണ്‍വീനറായും പ്രവര്‍ത്തിക്കുന്നു. നിയമരംഗത്തെ പ്രാഗത്ഭ്യത്തിന് നിരവധി ദേശീയ, അന്തര്‍ദ്ദേശീയ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. പിതാവ് അഡ്വ. വി.കെ ബീരാന്‍ ബാബരി മസ്ജിദ്, സംവരണം തുടങ്ങി നിരവധി കേസുകളില്‍ ഇടപെട്ട നിയമ വിദഗ്ധനും മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലും സി.എച്ച് മുഹമ്മദ് കോയ സാഹിബിനെ പോലുള്ള മുസ്ലിംലീഗ് നേതാക്കളുടെ ആത്മ സുഹൃത്തുമാണ്. മാതാവ് സൈനബ കാലടി ശ്രീശങ്കരാചാര്യ സര്‍വ്വകലാശാലയില്‍ ചരിത്ര വിഭാഗം മേധാവിയായിരുന്നു. ഭാര്യ മജ്ദ ത്വഹാനി. മക്കള്‍ അല്‍ റയ്യാന്‍, അര്‍മാന്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here