ലീഗ്- സമസ്ത ഭിന്നതയില്‍ ഒത്തുത്തീര്‍പ്പിന് ശ്രമങ്ങള്‍ ആരംഭിച്ചതായി ഉമര്‍ ഫൈസി മുക്കം. ചിലര്‍ ഇക്കാര്യവുമായി ബന്ധപ്പെട്ടിരുന്നു. തിരുത്തലുകള്‍ക്ക് മുന്‍കൈയെടുക്കേണ്ടത് ലീഗ് നേതൃത്വമാണ്. സമസ്ത തെരഞ്ഞെടുപ്പില്‍ ഇടപെട്ടിട്ടില്ല. സിപിഐഎമ്മിന് വോട്ട് ചെയ്യണം എന്ന് ആവശ്യപ്പെട്ടിട്ടുമില്ല. ഇന്ത്യാ മുന്നണി ജയിക്കണമെന്നാണ് പറഞ്ഞത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ:‘പ്രതാപന് ഇനി വാർഡിൽ പോലും സീറ്റില്ല’; തൃശൂരിൽ ടി എൻ പ്രതാപനും ഡി സി സി പ്രസിഡന്റിനുമെതിരെ പോസ്റ്റർ
അതേസമയം ദേശീയ തലത്തില്‍ ഇന്ത്യാ മുന്നണി ശക്തിപ്പെട്ടതില്‍ സന്തോഷമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. നല്ല പ്രതിപക്ഷമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സമസ്ത അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ALSO READ:‘നേതൃത്വം സംഘപരിവാറിന് നട തുറന്നുകൊടുത്തു’: തൃശൂരിൽ കോൺഗ്രസിനെതിരെ യൂത്ത് കോൺഗ്രസ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here