ലോക്സഭയിൽ മൂന്നാം സീറ്റ് വേണമെന്ന ലീഗിന്റെ ആവശ്യത്തിൽ മറുപടി വൈകുന്നത് ശരിയല്ല; പി എം എ സലാം

ലോക്സഭയിലേക്ക് മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തിൽ തീരുമാനം വൈകുന്നതിൽ മുസ്ലിം ലീഗിന് അമർഷം. മൂന്നാം സീറ്റിൻ്റെ കാര്യത്തിൽ ഉറപ്പുണ്ടെന്നും തീരുമാനം വൈകുന്നത് ശരിയല്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ നിന്നു പിന്നോട്ടില്ലെന്ന് മുസ്ലീം ലീ​ഗിൻ്റെ തീരുമാനം.

Also Read: പി വി സത്യനാഥന്റെ കൊലപാതകം; സമഗ്ര അന്വേഷണം ഉറപ്പാക്കണം: എം വി ഗോവിന്ദൻ മാസ്റ്റർ

തീരുമാനം വൈകുന്നതിലെ അമർഷം സംസ്ഥാന ജനറൽ സെക്രട്ടറി തുറന്നു പറയുകയും ചെയ്തു. 25-ന് ചേരുന്ന യുഡിഎഫ് യോഗത്തിൽ അന്തിമ തീരുമാനമുണ്ടാവുമെന്നാണ് മുസ്ലിം ലീഗ് പ്രതീക്ഷിയ്ക്കുന്നത്. അധിക സീറ്റിൻ്റെ കാര്യത്തിൽ ഉഭയചർച്ചകൾക്കുപോലും കോൺഗ്രസ് തയ്യാറാവാത്തിൽ മുസ്ലിം ലീഗിന് അമർഷമുണ്ട്. ലോക്സഭാ സീറ്റില്ലെങ്കിൽ രാജ്യസഭാ സീറ്റ് ഉറപ്പുനൽകണമെന്നും പ്രഖ്യാപനം ഇപ്പോൾ നടത്തണമെന്നുമാണ് ലീഗിൻ്റെ ആവശ്യം.

Also Read: റേഷൻ അഴിമതി; തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഷാന്‍ ഷെയ്ഖിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് ഇഡി

മൂന്നാം സീറ്റില്ലങ്കിൽ പരസ്യ പ്രതിഷേധത്തിനാണ് ലീ​ഗിന്റെ നീക്കം. യുഡിഎഫ് യോഗം ബഹിഷ്കരിക്കാനും ആലോചനയുണ്ട്. ഇക്കാര്യത്തിൽ 25-ന് തീരുമാനമായിൽ ഈ മാസം 27-ന് നേതൃയോഗം ചേർന്ന് സ്ഥാനാർത്ഥി പ്രഖ്യാപനത്തിലേക്ക് കടക്കാനാണ് മുസ്ലിം ലീഗിൻ്റെ ആലോചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News