അയോധ്യ വിഷയത്തിൽ ലീഗും കോൺഗ്രസും എല്ലാ കാലത്തും ന്യൂനപക്ഷങ്ങളെ വഞ്ചിച്ചതായി ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ പറഞ്ഞു. കോഴിക്കോട് നടന്ന ഐഎൻഎല്ലിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യാ പ്രതിഷ്ഠാ വിഷയത്തിൽ നിലപാട് എടുക്കാൻ കഴിയാതെ കോൺഗ്രസ് മലക്കം മറിയുകയും നിലപാട് ഉണ്ടെങ്കിലും കോൺഗ്രസിന് അടിമപ്പെട്ട് മുസ്ലിം ലീഗും നിഷ്ക്രിയമായി നിൽക്കുന്ന സാഹചര്യത്തിലാണ് ഐ എ എൻ എൽ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം കോഴിക്കോട് ചേർന്നത്.
അയോധ്യ വിഷയത്തിൽ ലീഗും കോൺഗ്രസും എല്ലാ കാലത്തും ന്യൂനപക്ഷങ്ങളെ വഞ്ചിച്ചതായും വിഷയത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാട് എടുക്കാനാകുന്നിലെന്നും ലീഗ് കോൺഗ്രസ് നിലപാടിന് അടിമപ്പെട്ടതായും യോഗത്തിന് ശേഷം മാധ്യമങ്ങള അഹമ്മദ് ദേവർകോവിൽ പറഞ്ഞു. കോൺഗ്രസിന്റേത് നപുംസക നിലപാടെന്ന് പറഞ്ഞ് കൊണ്ടാണ് അഹമ്മദ് ദേവർകോവിൽ ആഞ്ഞടിച്ചത്. പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കണമോ വേണ്ടേ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സമയം വേണമെന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എം.പിയുടെ ഒരു പ്രസ്താവന കോൺഗ്രസിലെ കടുത്ത ആശയക്കുഴപ്പമാണ് വ്യക്തമാക്കുന്നതെന്നും ലോകം ഉറ്റുനോക്കുന്ന ഒരു വിഷയത്തിൽ ലജ്ജാവഹമാണ് ഈ ഒളിച്ചുകളിയെന്നും ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ നേരത്തെ വ്യക്തമാക്കിയിരുന്നു.
Also Read: കാഴ്ചപോലും മറയ്ക്കുന്ന മഞ്ഞ്; ദില്ലി ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു
മുസ്ലിങ്ങളുടെ എല്ലാ വിഷയങ്ങളിലും വിശ്വാസികൾക്കൊപ്പമാണെന്നാണ് ലീഗ് നിലപാട്, എന്നാൽ ഐ എൻ എൽ രൂപീകരണത്തിന് കാരണമായ ബാബരി മസ്ജിദിന്റെ തകർച്ചയെ തുടർന്നുണ്ടായ സമാന സാഹചര്യം മതേത്വര ഇന്ത്യയ മുറിവേൽപ്പിച്ച് കൊണ്ടിരിക്കുമ്പോഴും വിഷയത്തിൽ മലക്കം മറിഞ്ഞ് കളിക്കുന്ന കോൺഗ്രസ് നിലപാടിന് അടിമപ്പെട്ട് നിൽക്കുകയാണ് മുസ്ലിം ലീഗ് എന്നാണ് ഐ എൻ എൽ നിലപാട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here