മുസ്ലിം ലീഗിൻ്റെ നിർണ്ണായക നേതൃയോഗം ഇന്ന് കോഴിക്കോട് ചേരും. സിപിഐ(എം) സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്നതിൽ യോഗം അന്തിമതീരുമാനം എടുക്കും. അതിനിടെ, ലീഗിനെ ഈ നീക്കത്തിൽനിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം.
ALSO READ: കണ്ണൂരിൽ പൊലീസിന് നേരെ വെടിവെയ്പ്പ്; ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പലസ്തീൻ ജനതയ്ക്ക് പിന്തുണ നൽകാൻ എല്ലാവരും യോജിച്ച് നിൽക്കണമെന്ന നിലപാടാണ് ലീഗിനുള്ളത്. നവം 11ന് സിപിഐ(എം) കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കണമെന്ന അഭിപ്രായം ലീഗിൽ ശക്തമാണ്. ഇതിന് തുടക്കമിട്ട ഇ ടി മുഹമ്മദ് ബഷീർ നിലപാട് ആവർത്തിക്കുയും ചെയ്തു. സിപിഐ(എം) ക്ഷണത്തെ എതിർത്ത് ലീഗ് നേതാക്കളാരും രംഗത്ത് വന്നിട്ടില്ല. ഏക സിവിൽ കോഡ് സെമിനാറിലേക്കുള്ള സിപിഐ(എം) ക്ഷണം ലീഗ് നിരസിച്ചിരുന്നു. UDFൽ നിന്നുകൊണ്ട് പങ്കെടുക്കാൻ കഹ്‌സീയില്ലെന്നായിരുന്നു ലീഗിന്റെ അന്നത്തെ നിലപാട്.
എന്നാൽ പലസ്തീൻ സാഹചര്യം വ്യത്യസ്തമാണെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. കെ സുധാകരൻ്റെ പട്ടി പരാമർശത്തിൽ ലീഗ് കടുത്ത അമർഷത്തിലുമാണ്. മൃഗങ്ങളുടെ കാര്യത്തിൽ പ്രതികരിക്കാനില്ലെന്നും മനുഷ്യർ മാന്യത പുലർത്തണമെന്നുമായിരുന്നു പി എം എ സലാമിൻ്റെ രൂക്ഷമായ പ്രതികരണം.
ALSO READ: നേപ്പാളില്‍ ശക്തമായ ഭൂചലനം, 69 പേർ മരണപ്പെട്ടു
ലീഗ് – കോൺഗ്രസ് ബന്ധം ഉലയുന്ന സാഹചര്യത്തിൽ റാലിയിൽ നിന്ന് ലീഗിനെ പിന്തിരിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം. കെ സുധാകരൻ പി കെ കുഞ്ഞാലിക്കുട്ടിയുമായി നേരത്തെ സംസാരിച്ചു. പലസ്തീനൊപ്പം നിൽക്കൽ മനുഷ്യത്വമുള്ളവരുടെ കടമയെന്ന് വ്യക്കമാക്കിയ സമസ്ത, പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here