ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത് ഇച്ഛാശക്തിയുള്ള മുഖ്യമന്ത്രി; മുസ്ലീം ലീഗ് നേതാവ് യു ഹൈദ്രോസ്

ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹാരിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത് ഇച്ഛാശക്തിയുള്ള മുഖ്യമന്ത്രിയെന്ന് മുസ്ലീം ലീഗ് പാലക്കാട് മുൻ ജില്ലാ വൈസ് പ്രസിഡന്റ് യു ഹൈദ്രോസ് പറഞ്ഞു. നവകേരള സദസ് ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ പരിപാടി അല്ലെന്നും സർക്കാരിന്റെ പരിപാടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇച്ഛാശക്തിയുള്ള മുഖ്യമന്ത്രി സംസ്ഥാനത്തെ ജനങ്ങളെ കണ്ടു സംസാരിക്കുന്ന പരിപാടിയിൽ രാഷ്ട്രീയ ബേദമന്യേ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.

ALSO READ: ഒരു ജനത ഒന്നാകെ നൽകിയ ഊഷ്മളമായ സ്വീകരണമായിരുന്നു നവകേരള സദസ്സിന് മലപ്പുറം ജില്ലയിൽ ലഭിച്ചത്; മുഖ്യമന്ത്രി

പാലക്കാട് നവകേരള സദസിന്റെ പ്രഭാതയോഗത്തിൽ പങ്കെടുക്കാനെത്തിയതാണ് അദ്ദേഹം. സംസ്ഥാനത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുള്ള ഒരു മുഖ്യമന്ത്രിയാണ് നമുക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ സാമ്പത്തികമായി കേരളത്തെ ഉപദ്രവിക്കാൻ ശർമിക്കുന്നുണ്ടെങ്കിലും അതിനെയെല്ലാം തരണം ചെയ്തും മുഖ്യമന്ത്രി ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ വന്ന്.

ALSO READ: നവകേരള സദസ് ഇന്ന് പാലക്കാട്

നവകേരള സദസ് ബഹിഷ്കരിക്കാനുള്ള തീരുമാനം ലീഗിനെ അറിയിച്ചിട്ടല്ല. കോൺഗ്രസ് നേതാക്കൾ മാത്രമാണ് ബഹിഷ്കരണം നടത്തുന്നത്. ലീഗിനെ സംബന്ധിച്ച് ബഹിഷ്കരണം നടത്തേണ്ട ആവശ്യം ഉണ്ടെന്ന തോന്നലില്ല. തനിക്കെതിരെ നടപടിയുണ്ടായാലും നവകേരള സദസിൽ പങ്കെടുക്കാൻ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News