കുട്ടികളുടെ ഫുട്ബോൾ മത്സരത്തിനിടെ തർക്കം; വടിവാളോങ്ങി ലീഗ് നേതാവിന്റെ മകൻ

League leader

കുട്ടികൾക്ക് നേരെ വടിവാൾ വീശി ലീഗ് ജില്ലാ നേതാവിന്റെ മകൻ്റെ ഭീഷണി. മൂവാറ്റുപുഴ മാറാടിയിലാണ് സംഭവം. ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും പ്രമുഖ വ്യവസായിയുമായ പി എ അമീർ അലിയുടെ മകൻ ഹാരിസ് ആണ് കുട്ടികൾക്ക് നേരെ വടിവാൾ ഉയർത്തിയത്. ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു. കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിനിടെ റഫറി ചുവപ്പുകാർഡ് കാണിച്ചതാണ് പ്രകോപനത്തിന് കാരണം.

Also Read: യാത്രക്കാരൻ്റെ ഭക്ഷണത്തിൽ നിന്ന് എലി ചാടി; അടിയന്തര ലാൻഡിംഗ് നടത്തി സ്കാൻഡിനേവിയൻ എയർലൈൻസ്

മൂവാറ്റുപുഴ മാറാടിയിൽ 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി പ്രാദേശിക ക്ലബ്ബ് സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിനിടെയാണ് സംഭവം. കുട്ടികളിൽ ഒരാൾക്ക് നേരെ റഫറി ചുവപ്പുകാട് കാണിച്ചതാണ് പ്രകോപനം. തർക്കം കളികാണാൻ എത്തിയവരിലേക്ക് നീണ്ടു. ഇതിനിടെ ലീഗ് നേതാവിന്റെ മകൻ ഹാരീസ് വീട്ടിൽ പോയി വടിവാൾ എടുത്തു വരികയായിരുന്നു. പിന്നെ വടിവാൾ ഉയർത്തി കുട്ടികൾക്ക് നേരെ ഭീഷണിയായി. പടിവാൾ ഉയർത്തി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

Also Read: ബസ്സിലെ ജോലി നിര്‍ത്തി മയക്കുമരുന്ന് കച്ചവടത്തിലേക്ക്; എംഡിഎംഎയുമായി ഡ്രൈവറും കണ്ടക്ടറും പിടിയില്‍

കുട്ടികൾ ഭയവിഹ്വലരായി നിൽക്കുന്നതും നാട്ടുകാർ ഇടപെട്ട് ലീഗ് നേതാവിന്റെ മകനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. നാട്ടുകാർക്ക് നേരെയും ഇയാൾ ഭീഷണി മുഴക്കുന്നുണ്ട്. കുട്ടികളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് തുടർ നടപടികളിലേക്ക് കടന്നു. പ്രതി ഹാരിസിനെ മൂവാറ്റുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News